Monday, April 29, 2024 4:31 pm

രാഹുലോ പ്രിയങ്കയോ ഒരാൾ യുപിയിൽ മത്സരിക്കുമെന്ന് എകെ ആന്‍റണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ആരെങ്കിലും ഒരാൾ നെഹ്റു കുടുംബത്തിൽ നിന്ന് യുപിയിൽ മത്സരിക്കുമെന്ന് എകെ ആന്‍റണി. അമേഠിയിലെയും റായ്ബറേലിയിലെയും കോൺഗ്രസ് തീരുമാനത്തിനായി കാത്തിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രക്ക് ശേഷം ഇപ്പോൾ രാജ്യത്തുള്ളത് പുതിയ രാഹുലാണ്. എല്ലാ പ്രതിപക്ഷ കക്ഷികൾക്കും സ്വീകാര്യനായ വ്യക്തിയാണ് അദ്ദേഹം. റോബർട്ട് വദ്ര ആയിരിക്കില്ല യുപിയിലെ മണ്ഡലങ്ങളിൽ മത്സരിക്കുക. അത് രാഹുലോ പ്രിയങ്കയോ തന്നെയായിരിക്കും. രാഹുൽ കേരളം വിട്ടുപോകരുത്. അദ്ദേഹം കേരളത്തിൽ തന്നെ നിൽക്കണം. അദ്ദേഹം കേരളത്തിന്റെ മകനാണെന്നും ആന്റണി പറഞ്ഞു.

യുപിയിൽ നെഹ്റു കുടുംബത്തിന് പൊക്കിൾകൊടി ബന്ധമുള്ള മണ്ഡലങ്ങളാണ് അമേഠിയും റായ്ബറേലിയും. ഇവിടെ ഇക്കുറി കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസിന്റെ നേതൃത്വം ഇതുവരെ തുറന്നുപറയാത്ത കാര്യമാണ് ഇപ്പോൾ എകെ ആൻ്റണി പറയുന്നത്. സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് നേരത്തെ കരുതിയിരുന്നു. എന്നാൽ അക്കാര്യത്തിൽ സ്ഥിരീകരണം വരാതിരിക്കുമ്പോഴാണ് റോബർട്ട് വദ്ര, തന്നെ മണ്ഡലം പ്രതീക്ഷിക്കുന്നുവെന്ന തരത്തിലൊരു പ്രസ്താവന നടത്തിയത്. ഇതിലാണ് ഇപ്പോൾ എകെ ആന്റണിയുടെ പ്രതികരണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചൂട് കുരുവിനെ പ്രതിരോധിയ്ക്കാനുള്ള എളുപ്പ വഴികള്‍

0
ഓരോ ദിവസവും ചൂട് അതികഠിനമായി കൊണ്ടിരിയ്ക്കുകയാണ്. ഭക്ഷണകാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട...

ഉഷ്ണതരംഗസാധ്യത ; തൊഴില്‍ സമയക്രമീകരണം മെയ് 15 വരെ, ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍...

ഒന്നര ഏക്കര്‍ പാടത്ത്‌ എള്ള്‌ കൃഷി ; ലാഭം കൊയ്യാന്‍ തയ്യാറെടുത്ത് പങ്കജാക്ഷന്‍

0
അടൂര്‍ : പള്ളിക്കല്‍ തോട്ടുവ ഭാഗത്തെ കുളഞ്ഞിക്കാട്ടില്‍ ഏലായില്‍ എള്ളിന്‍ പൂമണം...

ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ്ക്ക് സാധ്യത

0
മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിന്റെ ചില ഭാഗങ്ങളിൽ ഇന്ന് രാത്രി 11 വരെ...