പ്രവര്‍ത്തക സമിതി രൂപീകരിക്കണം ; കോണ്‍ഗ്രസിന് മുന്നിൽ ഇനിയും വെല്ലുവിളികള്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : സത്യപ്രതിജ്ഞയോടെ കര്‍ണ്ണാടക പ്രതിസന്ധിക്ക് വിരാമമായെങ്കിലും കോൺഗ്രസ് ഹൈക്കമാന്‍ഡിനെ ഇനിയും കാത്തിരിക്കുന്നത് കഠിനമായ നാളുകള്‍. രാജസ്ഥാന്‍ പ്രതിസന്ധിക്ക് പുറമെ പ്രവര്‍ത്തക സമിതി രൂപീകരണവും പ്രതിപക്ഷ സഖ്യ ചര്‍ച്ചകളുമടക്കം വെല്ലുവിളികളുടെ ഒരു നിര തന്നെ നേതൃത്വത്തിന് മുന്നിലുണ്ട്.

കുറച്ച് വെള്ളം കുടിച്ചെങ്കിലും ഇലക്കും മുള്ളിനും പരിക്കില്ലാതെ രാജസ്ഥാന്‍ പ്രതിസന്ധിക്ക് മാരത്തണ്‍ ചര്‍ച്ചകളിലൂടെ പരിഹാരം കാണാനായി. പൂര്‍ണ്ണ തൃപ്തിയോടയല്ല ഡി കെ ശിവകുമാര്‍ മടങ്ങിയതെങ്കിലും കാറും കോളുമില്ലാതെ കര്‍ണ്ണാടകയില്‍ സര്‍ക്കാരും പാര്‍ട്ടിയും മുന്‍പോട്ട് പോകുമെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. വെല്ലുവിളികളില്‍ അടിയന്തര പ്രധാന്യത്തോടെ ഇനി ഇടപെടേണ്ടത് രാജസ്ഥാനിലാണ്. തമ്മിലടിച്ചു നില്‍ക്കുന്ന മുഖ്യമന്ത്രി അശോക് ഗലോട്ടിനെയും സച്ചിന്‍ പൈലറ്റിനെയും അനുനയിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യം. ഓരോ പൊട്ടിത്തെറിയിലും ഗാന്ധി കുടുംബത്തിന്‍റെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വാങ്ങിയിരുന്ന സച്ചിന്‍ പൈലറ്റ് ഇക്കുറി രണ്ടും കല്‍പിച്ചാണ്. അഴിമതിയോടുള്ള ഗലോട്ട് സര്‍ക്കാരിന്‍റെ നിലപാടിനെതിരെ പദയാത്ര നടത്തിയതിന് പിന്നാലെ ഇന്നലെ ദില്ലിയിലെത്തി നേതൃത്വത്തെ കണ്ട സച്ചിന്‍ വരുന്ന 31 വരെ കാത്തിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡിസംബറില്‍ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കേ രണ്ട് പേരെയും പിണക്കാതെ വേണം പരിഹാരം കാണാന്‍.

പിന്നീടുള്ളത് പ്രവര്‍ത്തക സമിതി രൂപീകരണം. റായ്പൂര്‍ എഐസിസി സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കി നാമനിര്‍ദ്ദേശത്തിന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്ജ്ജുന്‍ ഖര്‍ഗെയെ ചുമതലപ്പെടുത്തിയെങ്കിലും മൂന്ന് മാസമായിട്ടും അനക്കമില്ല. കര്‍ണ്ണാടക തെരഞ്‍ഞ്ടുപ്പായതിനാല്‍ പൊട്ടിത്തെറി ഭയന്നാണ് ഇതുവരെ തൊടാതിരുന്നത്. ശശി തരൂരടക്കം ഒരു വിഭാഗം നേതാക്കള്‍ പ്രവര്‍ത്തക സമിതി ഉന്നമിട്ട് നില്‍ക്കുമ്പോള്‍ ആരൊക്കെ ഇടംപിടിക്കുമെന്നതും നിര്‍ണ്ണായകം. കര്‍ണ്ണാടക വിജയത്തോടെ പ്രതിപക്ഷ സഖ്യ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസിന്‍റെ റേറ്റിംഗ് ഉയര്‍ന്നിട്ടുണ്ടെങ്കിലും കടി‍ഞ്ഞാണേല്‍പിക്കാന്‍ പല കക്ഷികളും മടിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ മുഖമാക്കാനുള്ള താല്‍പര്യം മമത ബാനര്‍ജി അരവിന്ദ് കെജരിവാള്‍ തുടങ്ങിയെ നേതാക്കള്‍ക്ക് ദഹിക്കാനുള്ള സാധ്യതയും കുറവാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിനു മുന്നിൽ സമരം ചെയ്യുന്നതിന് പകരം ഡൽഹിയിലെ റെയിൽവേ മന്ത്രാലയത്തിന്...

0
ഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗലാപുരത്തെ മൈസൂരുമായി ചേർക്കുന്നതിനെതിരെ കേരളത്തിൽ...