ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവിനെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവിനെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇത്തിത്താനം പീച്ചങ്കേരി സ്വദേശി ചേക്കേപ്പറമ്പിൽ സി ആർ വിഷ്ണുരാജാണ് (30) മരിച്ചത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവാവ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.പ്രദേശത്ത് വെളിച്ചമില്ലാതിരുന്നതിനാൽ അപകടം ആരുമറിഞ്ഞില്ലെന്നാണ് പൊലീസ് അറിയിച്ചത്.ചാലുങ്കൽപടിക്കും തറയിൽപാലത്തിനും ഇടയിൽ പലചരക്കുകടയുടെ സമീപം ബൈക്ക് മറിഞ്ഞുകിടക്കുന്നത് കണ്ടതോടെയാണ് നടക്കാനിറങ്ങിയവർ പരിശോധന നടത്തിയത്. ഓടയിൽ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു വിഷ്ണുരാജിന്റെ മൃതദേഹം. പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രി പിആർഒ ആയിരുന്നു യുവാവ്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടയായിരുന്നു അപകടം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുന്നംകുളത്ത് പന്നിപ്പനി സ്ഥിരീകരിച്ചു

0
തൃശൂർ: കുന്നംകുളത്തെ മൃഗസംരക്ഷണ വകുപ്പിന്റെ പിഗ് ബ്രീഡിങ് യൂണിറ്റിലെ പന്നികളിൽ...

ഉപരോധം പിൻവലിക്കാതെ ഹോർമുസ് തുറക്കില്ല ; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്

0
ദുബായ് : ഇറാന്റെ സമുദ്രാതിർത്തിയിൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ഉൾപ്പെടെയുള്ള...

ചർച്ച ഫലം കണ്ടു ; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം പിൻവലിച്ചു

0
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനുമായി നടത്തിയ ചർച്ച വിജയിച്ചതിന്...

യൂണിഫോമിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്ന് ഏഴ് ലക്ഷം തട്ടിയെടുത്തു ; പോലീസുകാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: യൂണിഫോമിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്ന് പണം തട്ടിയ പോലീസുകാരൻ അറസ്റ്റിൽ....