രാത്രികാലങ്ങളിൽ വീടുകളില്‍ ഒളിഞ്ഞു നോക്കുന്ന യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: രാത്രികാലങ്ങളിൽ വീടുകളില്‍ ഒളിഞ്ഞു നോക്കുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. കിഴക്കോത്ത് പന്നൂർ മേലെ പറയരുകണ്ടി മുഹമ്മദ് സാദിഖ് (34) ആണ് പിടിയിലായത്. രാത്രിയിൽ വീടുകളിൽ കയറി ഒളിഞ്ഞിരുന്ന് സ്ത്രീകളുടെ ഫോട്ടോ എടുക്കുകയും വീഡിയോ പകർത്തുകയുമാണ് മുഹമ്മദ് സാദിഖ് ചെയ്തിരുന്നത്. വിവാഹം നടന്ന വീടുകളിൽ രാത്രി കയറുന്നത് പതിവാണെന്നും സ്ത്രീകൾ കുളിക്കുന്നത് ഉൾപ്പെടെ നിരവധി ഫോട്ടോകൾ ഇയാളുടെ മൊബൈലിൽ നിന്ന് കണ്ടെടുത്തെന്നും പോലീസ് പറഞ്ഞു.

ഓട്ടോ ഡ്രൈവറായ സാദിഖ് രാത്രിയിൽ പുതപ്പുകൊണ്ട് മൂടിപ്പുതച്ചാണ് വീടുകളിൽ കയറുന്നത്. വീടുകളിൽ അശ്ലീലമെഴുതി കൊണ്ടിടുന്നതും ഇയാളുടെ പതിവാണ്. ശല്യം കാരണം സഹികെട്ട നാട്ടുകാർ സിസിടിവി പരിശോധിച്ചപ്പോഴാണ് ആളെക്കുറിച്ച് ഏകദേശ വിവരം ലഭിക്കുന്നത്. ഇതിനു ശേഷം പ്രദേശത്തെ ഒരു വീട്ടിൽ രാത്രിയിൽ മൂടിപ്പുതച്ച് വന്നയാളെ നാട്ടുകാർ പിടിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു.

സാദിഖാണെന്ന് സംശയം തോന്നിയ നാട്ടുകാർ ഉടൻ തന്നെ അയാളുടെ വീട്ടിൽ പോയെങ്കിലും സാദിഖ് അവിടെ ഇല്ലായിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫും ചെയ്തിരുന്നു. തുടർന്ന് നാട്ടുകാർ സാദിഖിനെ പിടികൂടി കൊടുവള്ളി പോലീസിൽ ഏല്പിക്കുകയായിരുന്നു. രണ്ട് സ്ത്രീകളുടെ പരാതിയിൽ പോലീസ് സാദിഖിനെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...