ഭാര്യയെ കൊന്നു ; തലയറുത്ത് പിടിച്ച് റോഡിലൂടെ നടന്ന് യുവാവ് – അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: വിവാഹേതരബന്ധം സംശയിച്ച് ഭാര്യയെ കഴുത്തറുന്ന് കൊന്ന് തലയുമായി റോഡിലൂടെ ചുറ്റി നടന്ന് യുവാവ്. ഉത്തർപ്രദേശിലെ ബാരാബങ്കിയിലാണു നാടിനെ നടുക്കിയ സംഭവം. ഒരു കൈയിൽ ഭാര്യയുടെ തലയും മറുകൈയിൽ കൊലയ്ക്ക് ഉപയോഗിച്ച കത്തിയുമായി ഇയാൾ ഫത്തേപൂർ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ബസാറ സ്വദേശിയായ അനിൽ കനോജിയയെ പോലീസ് അറസ്റ്റ് ചെയ്തു. വന്ദന(26) ആണ് കൊല്ലപ്പെട്ടത്. മെക്കാനിക്ക് ആയ അനിൽ കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശേഷമായിരുന്നു ക്രൂരകൃത്യം നടത്തിയത്. അരിവാൾ കൊണ്ട് ഭാര്യയുടെ തലയറുത്ത ശേഷം അതുമായി റോഡിലേക്കിറങ്ങി. ആളുകൾ നോക്കിനിൽക്കെയായിരുന്നു ഒരു കൂസലുമില്ലാതെ ഇയാൾ തലയുമായി പോലീസ് സ്റ്റേഷനിലേക്കു നടന്നുപോയത്. വഴിയിൽ നോക്കിനിന്നവരെ കത്തി കാണിച്ച് ഇയാൾ ഭീഷണിപ്പെടുത്തുന്നതു പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. സ്‌റ്റേഷനിലെത്തുംമുൻപ് തന്നെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൈയിലുണ്ടായിരുന്ന കത്തി പിടിച്ചെടുത്തു. സംഭവത്തിൽ ചോദ്യംചെയ്ത ശേഷം അനിൽ കനോജിയയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

എട്ടു വർഷംമുൻപായിരുന്നു ദമ്പതികളുടെ വിവാഹം നടന്നത്. ഇതിനിടെ ഭാര്യയ്ക്കു മറ്റൊരാളുമായി ‘അവിഹിതബന്ധം’ സംശയിച്ച് ഇയാൾ ചോദ്യംചെയ്തിരുന്നു. ഇതിനു പിന്നാലെയാണു പ്രതികാരമായി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. ദിവസങ്ങൾക്കുമുൻപ് പശ്ചിമ ബംഗാളിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഈസ്റ്റ് മിഡ്‌നാപ്പൂരിലായിരുന്നു യുവാവ് ഭാര്യയുടെ തലയറുത്ത് റോഡിലൂടെ കറങ്ങിയത്. തലയുമായി ബസ് സ്‌റ്റോപ്പിലെത്തിയ ഇയാളെ നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....