പരാതി നൽകാനെത്തിയ യുവാവിനെ ആക്ഷേപിച്ച് ഇറക്കിവിട്ടു ; പോലീസിനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

കാസർകോട് : പരാതി നൽകാനായി സ്റ്റേഷനിലെത്തിയ യുവാവിനെ പരാതി സ്വീകരിക്കാതെ ആക്ഷേപിച്ച് ഇറക്കിവിട്ടതായി ആരോപണം. കാസർകോട് മേൽപറമ്പ് പോലീസിന് എതിരെയാണ് പരാതി. എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം മർദിച്ചതായും മേൽപറമ്പ് സ്വദേശി കലന്തർ അലി ആരോപിച്ചു. കാസർക്കോട് മേൽപറമ്പ് സ്വദേശി കലന്തർ അലിയാണ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് കാസർകോട് മേൽപറമ്പിൽ ഒരു സംഘം മർദിച്ചതായി കലന്തർ അലി പറയുന്നു. തലക്ക് അടിയേറ്റ കലന്തർ അലി രാത്രി കാസർകോട് ജനറൽ ആശുപത്രിയിൽ എത്തി.

അവിടെ നിന്നും കലന്തർ അലിയെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ് കലന്തർ അലി പരാതിയുമായി മേൽപറമ്പ് പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ പരാതി സ്വീകരിക്കാതെ ആക്ഷേപിച്ച് ഇറക്കിവിട്ടതായി കലന്തർ അലി പരാതിയിൽ പറയുന്നു. സംഭവം അറിഞ്ഞ് കലന്തർ അലിയുടെ സഹോദരനും സുഹൃത്തുക്കളും സ്റ്റേഷനിലെത്തി.പരാതിയെ കുറിച്ച് ചോദിക്കുന്നതിനിടെ യുവാവ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നുവെന്നും മർദിച്ചിട്ടില്ലെന്നുമാണ് മേൽപറമ്പ് പോലീസിൻ്റെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...