കാസർകോട്: ഉപ്പളയിൽ ചുമ കേട്ട് പ്രകോപിതനായ യുവാവ് പത്രവിതരണക്കാരനായ അയൽവാസിയെ ക്രൂരമായി മർദിച്ചു. ഉപ്പളയിലും പരിസരപ്രദേശങ്ങളിലും ദിനപത്രങ്ങൾ വിതരണം ചെയ്യുന്ന മണിമുണ്ട സ്വദേശി അസൈനാർക്കാണ് (58) മർദനമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് അസൈനാർ വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ചുമച്ചതാണ് അയൽവാസിയായ ജംഷീദിനെ പ്രകോപിപ്പിച്ചത്. ചുമ കേട്ട് ക്ഷുഭിതനായെത്തിയ ജംഷീദ് ആക്രോശിക്കുകയും അസൈനാറെ കഴുത്തിനുപിടിച്ച് വീട്ടിൽനിന്ന് പുറത്തേക്ക് വലിച്ചിറക്കി ക്രൂരമായി മർദിക്കുകയുമായിരുന്നു എന്നാണ് പരാതി. അക്രമത്തിൽ തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തിന് മൂന്ന് തുന്നലുകൾ വേണ്ടിവന്നു. പരിക്കേറ്റ അസൈനാറെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]
































