ബറക്കുഡ മത്സ്യത്തിന്റെ കുത്തേറ്റ് യുവാവിന്‍റെ സുഷുമ്ന നാഡിക്ക്​ ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മത്സ്യബന്ധനത്തിനിടെ അപകടകാരിയായ ബറക്കുഡ മത്സ്യത്തിന്റെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ മാലദ്വീപ് സ്വദേശിക്ക് ചികിത്സയിൽ പുതുജീവൻ. കടലിനടിയിലെ രാത്രി മത്സ്യബന്ധനത്തിനിടെയാണ് യുവാവിനെ ടൈഗർ ഫിഷ് ഗണത്തിൽപെടുന്ന ബറക്കുഡ മത്സ്യം ആക്രമിച്ചത്. മത്സ്യത്തിന്റെ കുത്തേറ്റ് കഴുത്തിന് പിറകിലുള്ള നട്ടെല്ല് തകരുകയും സുഷുമ്ന നാഡിക്ക്​ ഗുരുതര പരിക്കേൽക്കുകയും ചെയ്ത യുവാവിനെ ആദ്യം സ്വദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് 32 വയസ്സുകാരന് വിദഗ്ധ ചികിത്സ നൽകിയത്. ഗുരുതരാവസ്ഥ തരണംചെയ്ത യുവാവിനെ വാർഡിലേക്ക് മാറ്റി.

മത്സ്യത്തിന്റെ പല്ല് സുഷുമ്ന നാഡിയിൽ തറച്ചതിനാൽ യുവാവിന്റെ ഇടതുകൈയും കാലും തളർന്ന അവസ്ഥയിലായിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധപരിശോധനയിലാണ് കഴുത്തിലെ സുഷുമ്ന നാഡിയിൽ മത്സ്യത്തിന്‍റെ പല്ലിന്‍റെ പത്തിലധികം ഭാഗങ്ങൾ തറച്ചതായി കണ്ടെത്തിയത്. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. സജേഷ് മേനോന്റെയും ഡോ. ഡാൽവിൻ തോമസിന്‍റെയും നേതൃത്വത്തിലുള്ള വിദഗ്ധസംഘം ശസ്ത്രക്രിയക്ക്​ വിധേയമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...