സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നഗ്നഫോട്ടോ ആവശ്യപ്പെട്ടെന്ന യുവതിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നഗ്നഫോട്ടോ ആവശ്യപ്പെട്ടെന്ന യുവതിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. കാസര്‍കോട് കാട്ടിപ്പളം സ്വദേശി നാരായണീയത്തില്‍ ഷിബിനി(29)നെയാണ് പോക്‌സോ വകുപ്പ് ചുമത്തി കോഴിക്കോട് ബേപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ വാട്‌സാപ്പിലൂടെ നിരന്തരം ശല്യപ്പെടുത്തിയത്. ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ഇയാള്‍ ഫോണില്‍ വിളിച്ച് താന്‍ സിനിമാ സംവിധായകന്‍ ആണെന്നും സിനിമയില്‍ അഭിനയിപ്പിക്കാം എന്നും പറഞ്ഞ് നിരന്തരം ശല്യപ്പെടുത്തി.

പിന്നീട് നഗ്ന ഫോട്ടോയും ആവശ്യപ്പെടുകയായിരുന്നു. കുട്ടിയുടെ പരാതിയില്‍ കേസെടുത്ത ബേപ്പൂര്‍ പോലീസ്, സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാള്‍ കാസര്‍കോട് സ്വദേശിയാണെന്ന് മനസ്സിലാക്കിയത്. എസ്‌ഐ അംഗജന്‍, സിവില്‍ പോലീസ് ഓഫീസര്‍ സരുണ്‍, ഫറോക്ക് എസിപി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ അരുണ്‍ കുമാര്‍, എസ് സിപിഒ വിനോദ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഷിബിനെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...