തൃശ്ശൂർ മാളയിൽ മധ്യവയസ്കയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മാള : തൃശ്ശൂർ മാളയിൽ മധ്യവയസ്കയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ. തലശ്ശേരി സ്വദേശി ഫാസിലാണ് അറസ്റ്റിലായത്. മോഷ്ടിച്ച സ്കൂട്ടറിൽ എത്തിയാണ് മാല പൊട്ടിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഫാസിൽ സമ്മതിച്ചു. 33കാരനായ തലശ്ശേരി കടപ്പുറംചാലിൽ സ്വദേശി ഫാസിലിനെ മാള ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 17നായിരുന്നു മാല മോഷണം. മാള മാമ്പിള്ളി റോഡിലൂടെ തയ്യൽ കടയിലേക്ക് പോവുകയായിരുന്ന സ്ത്രീയുടെ രണ്ടര പവൻ തൂക്കം വരുന്ന മാലയാണ് സ്കൂട്ടറിലെത്തിയ ഫാസിൽ പൊട്ടിച്ചത്.

ആ ഭാഗത്ത് സിസിടിവി ദൃശ്യങ്ങൾ ഇല്ലായിരുന്നു എന്നത് പോലീസിനെ കുഴപ്പിച്ചു. പ്രതിയുടെ രൂപം കൃത്യമായി പോലീസിനോട് പറയാൻ പരാതിക്കാരിക്കായി. ഇതും മോഷണ രീതിയും വിലയിരുത്തിയതോടെ മാല പൊട്ടിച്ചത് സ്ഥിരം കുറ്റവാളിയായ ഫാസിലാണെന്ന പ്രാഥമിക നിഗമനത്തിൽ പോലീസെത്തി. കഴിഞ്ഞ ദിവസം മറ്റൊരു മോഷണ കേസിൽ പെരുന്പാവൂർ പോലീസ് ഫാസിലിനെ അറസ്റ്റ് ചെയ്തു. ഇതോടെ മാള സംഘം പെരുന്പാവൂരിലെത്തി ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയുമായി തെളിവെടുപ്പ് നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കെട്ടിട ദുരന്തം; മരണം മൂന്നായി; രണ്ട് പേരുടെ നില ഗുരുതരം

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി....

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....

ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി

0
മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ...

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.ജി ഗീതമ്മയെ ഡി.സി.സി ആദരിച്ചു

0
ഇലന്തൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി എൽ.പി സ്കൂൾ...