കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ മാരക ലഹരിമരുന്നായ എംഡിഎംഎ നല്കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ബേപ്പൂര്‍ അരക്കിണര്‍ ചാക്കേരിക്കാട് പറമ്പ് ഷാക്കിര്‍ നിവാസില്‍ മുഹമ്മദ് കൈഫ്(22) ആണ് പിടിയിലായത്. പോക്സോ നിയമ പ്രകാരം കോഴിക്കോട് ടൗണ്‍ പോലീസാണ് കൈഫിനെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ബീച്ചില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ ബൈക്കില്‍ കയറ്റി റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജില്‍ എത്തിക്കുകയും ബലമായി എംഡിഎംഎ നല്കി ലൈംഗികാതിക്രമം നടത്തുകയും ചെയ്യുകയായിരുന്നു എന്നാണ് പോലീസ് നല്കുന്ന വിശദീകരണം. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ പേരില്‍ ഇയാള്‍ക്കെതിരെ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജിതേഷ്, എസ്ഐമാരായ കെ മുരളീധരന്, ഷബീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത് എന്നിവരുള്‍പ്പെട്ട സംഘം കോഴിക്കോട് മിഠായിത്തെരുവില്‍ വെച്ചാണ് കൈഫിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1