റോഡിലിരുന്ന് വാഹനം പരിശോധിക്കുന്നതിനിടെ യുവാവ് കാര്‍ ഇടിച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം:  മണർകാട് വെച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പാമ്പാടി വെളളൂര്‍ പങ്ങട വടക്കേപ്പറമ്പില്‍ ജോസിന്റെ മകന്‍ എമില്‍ ജോസ് (20) ആണ് മരിച്ചത്. യുവാവ് സഞ്ചരിച്ച ഓട്ടോയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഇത് പരിശോധിക്കുന്നതിനായി വാഹനം നിർത്തി റോഡിലിറങ്ങിയപ്പോഴാണ് ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് വന്ന ഒരു കാർ യുവാവിനെ ഇടിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ യുവാവിനെ മണര്‍കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരുവഞ്ചൂരിലെ പളളിയില്‍ നിന്നും മുത്തുക്കുട എടുത്ത് തിരികെ വരികയായിരുന്നു എമിലും സുഹൃത്തുക്കളും. മണര്‍കാട് നാലുമണിക്കാറ്റ് ഭാഗത്ത് എത്തിയപ്പോള്‍ ഓട്ടോയില്‍ നിന്ന് പുക ഉയരുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ഓട്ടോ റോഡരികില്‍ ഒതുക്കി. തുടര്‍ന്ന് എമില്‍ റോഡിലിരുന്ന് ഓട്ടോയുടെ അടിഭാഗം പരിശോധിക്കുന്നതിനിടെയാണ് കാർ ഇടിച്ചത്. അപകടമുണ്ടാക്കിയ കാറിൽ തന്നെയാണ് എമിലിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....