കാസർകോട് നഗരത്തിൽ വെച്ച് പട്ടാപ്പകൽ യുവാവിനെ തട്ടികൊണ്ടുപോയി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കാസർകോട് നഗരത്തിൽ വെച്ച് പട്ടാപ്പകൽ യുവാവിനെ തട്ടികൊണ്ടുപോയി. മേൽപ്പറമ്പ് സ്വദേശി ഹനീഫയെ തട്ടിക്കൊണ്ട് പോയവരെ പിന്നീട് കർണാടകയിലെ ഹാസനിയിൽ പിടികൂടി. തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസ് പ്രതികളിൽ നിന്ന് മോചിപ്പിച്ചു. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മേൽപ്പറമ്പ് സ്വദേശി ഹനീഫയെ തട്ടിക്കൊണ്ട് പോയത്. ആന്ധ്രാ രജിസ്ട്രേഷനുള്ള കറുത്ത മഹീന്ദ്ര സ്കോർപിയോ കാറിൽ ബലമായി പിടിച്ച് കയറ്റിക്കൊണ്ട് പോവുകയായിരുന്നു. കാസർകോട് നഗരത്തിലെ ഉഡുപ്പി ഹോട്ടലിന് സമീപം വെച്ചായിരുന്നു ഇത്. സംഭവം കണ്ട ഹോട്ടൽ സെക്യൂരിറ്റി ജീവനക്കാരൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തട്ടിക്കൊണ്ട് പോയ കാറിന്‍റെ വിവരങ്ങൾ അടക്കം ലഭിച്ചതോടെ കാസർകോട് പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ മംഗളൂരു ഭാഗത്തേക്കാണ് കാറോടിച്ചു പോയതെന്ന് കണ്ടെത്തി. ഇതോടെ കർണാടക പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കർണാടകയിലെ ഹാസനിൽ നിന്ന് കാർ കണ്ടെത്തി യുവാവിനെ മോചിപ്പിക്കുകയായിരുന്നു. ആന്ധ്രാ സ്വദേശികളായ നാല് പേരാണ് പിടിയിലായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് ജില്ലാ പോലീസ് മേധാവി വിജയ് ഭരത് റെഡി പറഞ്ഞു. തട്ടിക്കൊണ്ടു പോകലിനു പിന്നിലെ കാരണം അറിയാൻ വിശദമായി പ്രതികളെ ചോദ്യം ചെയ്യാനാണ് പോലീസിന്‍റെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...