സാമൂഹിക മാധ്യമങ്ങളിലൂടെ സൗഹൃദം നടിച്ച് യുവതികളിൽ നിന്നും സ്വർണം കൈക്കലാക്കി മുങ്ങുന്ന യുവാവിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ സൗഹൃദം നടിച്ച് യുവതികളിൽ നിന്നും സ്വർണം കൈക്കലാക്കി മുങ്ങുന്ന യുവാവിനെ വടകര പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോട്ടക്കൽ സ്വദേശി മുഹമ്മദ് ജസീലാണ് പിടിയിലായത്. നിരവധി സ്ത്രീകളെ ഇയാള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് കബളിപ്പിച്ചെന്നാണ് വിവരം. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് മലപ്പുറം കോട്ടക്കൽ സ്വദേശി കുണ്ടു ബസാറിലെ കുഞ്ഞിത്തൊടിയിൽ മുഹമ്മദ് ജസീല്‍ വടകര പോലീസ് പിടിയിലായത്. പന്ത്രണ്ട് പവനോളം സ്വർണം ഇയാള്‍ കൈക്കലാക്കിയെന്നാണ് പരാതി.

ഇൻസ്റ്റഗ്രാം വഴിയാണ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് വടകരയിലെ ലോഡ്ജിൽ എത്തിച്ച് സ്വർണം തട്ടിയെടുക്കുകയായിരുന്നു. ഇതേ യുവതിയുടെ പരാതിയിൽ കോഴിക്കോട് ടൗൺ സ്റ്റേഷനിൽ ബലാത്സസംഗം ചെയ്തതിനും ഇയാൾക്കെതിരെ കേസുണ്ട്. പാലക്കാട് ജില്ലയിലെ നാട്ടുകൽ പോലീസ് സ്റ്റേഷനിൽ മുഹമ്മദ് ജസീലിനെതിരെ കവർച്ച കേസ് നിലവിലുണ്ട്. ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളെ വിവിധ ഇടങ്ങളിൽ വിളിച്ചു വരുത്തി സ്വർണാഭരണം തട്ടുന്നതാണ് ഇയാളുടെ രീതി. നിരവധി സ്ത്രീകളെ ഇയാൾ ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ കൂടി പോലീസ് അന്വേഷിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...

അമേരിക്കൻ സൈനികർക്കെതിരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി ; വര്‍ധിച്ചത് 9.50 രൂപ

0
ഡല്‍ഹി : രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍...

ഷാർജയിലെ അപ്പാർട്മെന്റിൽ പ്രവാസി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

0
ഷാർജ : ഓഗസ്റ്റ് 17 മുതൽ കാണാതായ സഹോദരിമാരെ ഷാർജയിലെ അപ്പാർട്മെന്റിൽ...