ഹോസ്റ്റലുകളില്‍ മുഖംമൂടി ധരിച്ച് അതിക്രമിച്ചുകയറിയ യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം: തൃക്കാക്കരയിലെ വിമലാ ഹോസ്റ്റലിലും ജ്യോതിസ് ഭവൻ ഹോസ്റ്റലിലും അതിക്രമിച്ച് കയറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മുഖംമൂടി ധരിച്ചെത്തിയ യുവാവ് ഹോസ്റ്റലുകളിൽ കയറി നാശനഷ്ടം വരുത്തിയത്. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി അർജുനാണ് പോലീസിന്റെ പിടിയിലായത്. രാത്രി ഒരു മണിയോടെ ആദ്യം വിമലാ ഹോസ്റ്റലിലാണ് പ്രതി കയറിയത്. ഹോസ്റ്റലിന് മുകളിൽ കയറി ഷീറ്റ് പൊളിച്ച് അകത്തുകടക്കാൻ ശ്രമം നടത്തി. ശ്രമം പരാജയപ്പെട്ടപ്പോൾ പ്രതി ജനൽ ചില്ലുകൾ തകർക്കുകയും സിസിടിവി അടിച്ചു പൊട്ടിക്കുകയും ചെയ്തു.

ശബ്ദം കേട്ട് അന്തേവാസികൾ ഉണർന്നതോടെ പ്രതി തൊട്ടടുത്തുള്ള ജ്യോതിസ് ഭവൻ ഹോസ്റ്റലിലേക്ക് കടന്നു. ഹോസ്റ്റലിന് മുൻ വശത്തെ സിസിടിവി പ്രതി അടിച്ചു തകർത്തു. ഇരു ഹോസ്റ്റലുകളിലേയും സമീപത്തെ സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രതിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ഹോസ്റ്റലിന് സമീപത്തെ വാടക വീട്ടിൽ നിന്നുമാണ് അർജുനെ അറസ്റ്റ് ചെയ്തത്. പ്രതി കാക്കനാട് സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്തുവരികയാണെന്നാണ് പോലീസിന് നൽകിയ മൊഴി. മോഷണത്തിനായാണ് ഹോസ്റ്റലിൽ കയറിയതെന്ന് പ്രതി സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ അർജുനൻ റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാമുകൻ്റെ സഹോദരൻ്റെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം

0
ബെംഗളൂരു: ബെംഗളൂരുവിൽ പ്രണയബന്ധം അവസാനിപ്പിച്ചതിൻ്റെ പേരിൽ കുത്തേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു....

ഫുട്ബോൾ മത്സരം കാണുന്നതിനിടെ അര മണിക്കൂർ കറന്റ് പോയി ; കെഎസ്ഇബി ഓഫിസിലേക്ക് ഡിവൈഎഫ്ഐ...

0
തൃശൂർ : അർജന്റീന–ഇംഗ്ലണ്ട് സെമിഫൈനൽ മത്സരത്തിനിടെ വൈദ്യുതി നിലച്ചതിൽ പ്രതിഷേധിച്ച് കെഎസ്ഇബി...

വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല ; ഹൈക്കോടതി

0
കൊച്ചി: വിവാഹത്തിന് ശേഷം സ്ത്രീകൾ തങ്ങളുടെ പണവും സ്വർണാഭരണങ്ങളും ഭർത്താവിനെയോ ഭർതൃ...

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം ; കിടപ്പുരോ​ഗികളായ ദമ്പതികൾക്ക് പരിക്ക്

0
തൃശ്ശൂർ: ​ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോ​ഗികളായ ദമ്പതികൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി...