കാട്ടാനക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന് ഗുരുതരപരിക്ക്

For full experience, Download our mobile application:
Get it on Google Play

ബന്ദിപ്പൂര്‍: കര്‍ണാടകയിലെ ബന്ദിപ്പുരില്‍ ടൂറിസ്റ്റിന് നേരെ കാട്ടാനയുടെ ആക്രമണം. ഓടുന്നതിനിടെ റോഡില്‍ വീണയാളുടെ കാലില്‍ ആന ചവിട്ടി. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കാട്ടാനയ്ക്കടുത്ത് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെയാണ് ആനയുടെ ആക്രമണം ഉണ്ടാകുന്നത്. ബന്ദിപ്പൂര്‍-മുതുമല റോഡില്‍ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. കാട്ടാനയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരിക്ക് സാരമായി പരിക്കേറ്റു. വഴിയരികില്‍ നില്‍ക്കുകയായിരുന്ന കാട്ടാനയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ ആന പ്രകോപിതനാവുകയും യുവാവിനെ ആക്രമിക്കുകയുമായിരുന്നു.

യുവാവ് ജീവനും കൊണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആന കാലില്‍ ചവിട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം. റോഡില്‍ വാഹനങ്ങളും ആളുകളും ഉണ്ടെങ്കിലും ആന യുവാവിന്റെ നേരെക്ക് ഓടുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വില്‍ വെച്ച് ആദ്യമായിട്ടല്ല ഒരു വിനോദ സഞ്ചാരിക്ക് നേരെ ആനയുടെ ആക്രമണം ഉണ്ടാകുന്നത്. ഇതിനുമുമ്പും സെല്‍ഫിയെടുക്കാന്‍ ചെന്ന രണ്ട് യുവാക്കളെ പിന്നാലെയും ആക്രമിക്കാനെന്ന വണ്ണം ആന ഓടിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...