ദേശീയപാത നി‍ർമ്മാണത്തിന് എത്തിച്ച ടിപ്പർ ലോറി മോഷ്ടിച്ചയാളെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : ദേശീയപാത നി‍ർമ്മാണത്തിന് എത്തിച്ച ടിപ്പർ ലോറി കരുവാറ്റയിൽ നിന്നും മോഷണം പോയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കണ്ണൂർ ഉളിയിൽ ചാവശ്ശേരി നാരായണപ്പാറ വീട്ടിൽ നൗഷാദ്( 46) ആണ് ഹരിപ്പാട് പോലീസ് പിടികൂടിയത്. ദേശീയപാതയുടെ നിർമ്മാണ കരാർ കമ്പനിയായ വിശ്യസമുദ്രയുടെ കീഴിൽ കോൺട്രാക്ട് പണിക്കു ഉപയോഗിച്ച് വന്നിരുന്ന കെ എൽ 04 എ ബി 2731എന്ന ടിപ്പർ ലോറി കരുവാറ്റ ഭാഗത്തു നിന്നും ജൂൺ 23ആണ് മോഷണം പോയത്. ലോറിയുടെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് തമിഴ്നാട് പോലീസിന് വിവരം കൈമാറുകയും വണ്ടിയും കൊണ്ടുപോയ ആളുകളെയും തമിഴ്നാട് പോലീസ് പിടികൂടുകയും ചെയ്തിരുന്നു. മലപ്പുറത്തുള്ള ഒരാൾ വണ്ടിക്കൂലിയും കുറച്ചു പണവും നൽകിയിട്ട് അയാളുടെ വണ്ടി ഹരിപ്പാട് ഭാഗത്തുണ്ട് എന്നും ഇത് എടുത്തുകൊണ്ടു വരാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വണ്ടി എടുത്തോണ്ട് വന്നതെന്നാണ് എന്നാണ് പിടിയിലായവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരം.

തുടർന്നു പിടിക്കപ്പെട്ടവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇവർക്കു മുൻപ് മോഷണ കേസുകളുള്ള ഒരാളുമായി ബന്ധമുണ്ടെന്ന് മനസിലായി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ണൂർ ജില്ലയിൽ ഉളിയിൽ എന്ന സ്ഥലത്തുള്ള നൗഷാദ് എന്ന ആളാണ് ഇയാളെന്ന് മനസ്സിലാക്കാൻ സാധിച്ചു. പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ചേളാരി, ഫറൂഖ് എന്നീ സ്ഥലങ്ങളിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പ്രതിയെ മലപ്പുറം ചേളാരി പരപ്പനങ്ങാടി ഭാഗത്തുള്ള ഒരു ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്. പോലീസ് ട്രെയിൻ മാർഗം ഇയാളെ ആലപ്പുഴയിൽ എത്തിച്ചു. ഹരിപ്പാട് പോലീസ് ഇൻസ്പെക്ടർ മുഹമ്മദ്‌ ഷാഫി, എസ്ഐ മാരായ ഷൈജ, ആദർശ്, രാജേഷ് ചന്ദ്ര, എ എസ് ഐ ബിജു രാജ്, സിപിഓ മാരായ അക്ഷയ്, നിഷാദ്, സജാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...