ഓലഷെഡ്ഡിൽ ഉറങ്ങിയ യുവാവ് മരം വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മണലൂർ: ഏറെ ആഗ്രഹിച്ച് ലഭിച്ച വീട്ടിൽ താമസം തുടങ്ങും മുൻപ് യുവാവ് കാറ്റിൽ മരംവീണ് മരിച്ചു. പണിതീരാ വീട്ടിലുറങ്ങിയ അമ്മ രക്ഷപ്പെട്ടു. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറിത്തൊഴിലാളി തൃപ്രണത്ത് വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ ഭാഗമായി വീടിനോടുചേർന്ന് കെട്ടിയ ഓലഷെഡ്ഡിലാണ് വിഷ്ണു ഉറങ്ങിയിരുന്നത്. ശനിയാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ കശുമാവ് കടപുഴകി ഷെഡ്ഡിലേക്ക് വീഴുകയായിരുന്നു. രാവിലെയാണ് വിഷ്ണുവിനെ മരത്തിനടിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടിന്റെ വാർപ്പുപണി മാത്രം കഴിഞ്ഞിരുന്നു.

അതുകൊണ്ട് ഈ വീട്ടിലാണ് അമ്മ വള്ളിയമ്മ കിടന്നിരുന്നത്. സാധാരണയായി ഇവിടെയാണ് വിഷ്ണുവും ഉറങ്ങാറുള്ളത്. എന്നാൽ, ഫുട്ബോൾ ലോകകപ്പ് സന്നാഹമത്സരങ്ങൾ തുടങ്ങിയതോടെ രാത്രി ഷെഡ്ഡിലിരുന്ന് മൊബൈൽ ഫോണിൽ മുടങ്ങാതെ കളികൾ കാണുമായിരുന്നു. അമ്മ തന്നെയാണ് രാവിലെ മരം വീണുകിടക്കുന്നത് ആദ്യം കണ്ടത്. മരം മുറിച്ചുമാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ് വള്ളിയമ്മ. അച്ഛൻ സുബ്രൻ നേരത്തേ മരിച്ചു. മണലൂർ എം.എൽ.എ. സി. രവീന്ദ്രനാഥ്, മുൻ എം.പി. ടി.എൻ. പ്രതാപൻ എന്നിവർ വിഷ്ണുവിന്റെ വീട് സന്ദർശിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 10-ന് ആനക്കാട് ശ്മശാനത്തിൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽവിരുദ്ധപ്രവർത്തനം നടത്തിയെന്ന്‌ റിപ്പോർട്ട്നൽകിയ ഉദ്യോഗസ്ഥനെ മാർക്കറ്റിലിട്ട് വെട്ടാൻശ്രമം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം : ജയിൽശിക്ഷാവേളയിൽ തനിക്കെതിരേ റിപ്പോർട്ട് നൽകിയ ജയിൽവകുപ്പ് ഉദ്യോഗസ്ഥനെ ചാല...

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം : പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ...

പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡി കത്ത് ; എജിയുടെ നിയമോപദേശം തേടി സർക്കാർ

0
തിരുവനന്തപുരം: സിപിഎമ്മിൻ്റെ മുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ പിണറായിക്കെതിരെ കേസ് എടുക്കണമെന്നഇഡി കത്തിൽ...

പാർട്ടി ചരിത്രത്തിലാദ്യം ; സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേരും

0
കോഴിക്കോട്: പാർട്ടി ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു അസാധാരണ നീക്കത്തിന് കേരളത്തിലെ...