ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതിഅധിക്ഷേപ പരാതിയില്‍ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതിഅധിക്ഷേപ പരാതിയില്‍ കേസെടുത്ത് പോലീസ്. ആയ ജയശ്രീയുടെ പരാതിയില്‍ ബസ് കോര്‍ഡിനേറ്റര്‍ അഭിലാഷിനെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ആരോപണം രാഷ്ട്രീയ പ്രേരിതമാണോ എന്ന് സംശയിക്കുന്നതായി സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതികരിച്ചു. ജയശ്രീ കഴിഞ്ഞ ദിവസമാണ് ജാതി അധിക്ഷേപം നേരിട്ടതായി മാറന്നല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയത്.പ്രതി വെള്ളൂര്‍ക്കോണം സ്വദേശിയും ഊരുട്ടമ്പലം സരസ്വതി വിദ്യാലയം സ്‌കൂളിലെ ബസ് കോര്‍ഡിനേറ്ററുമായ അഭിലാഷിനെതിരെ മാറന്നല്ലൂര്‍ പോലീസ് കേസെടുത്തു.പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരമാണ് കേസ്.

എസ് സിവിഭാഗത്തില്‍പ്പെട്ട ജയശ്രീയെ മുന്നോക്ക സമുദായത്തില്‍പ്പെട്ട പ്രതി ജാതി അധിക്ഷേപം നടത്തി എന്നാണ് എഫ്‌ഐആര്‍ .ജാതി അധിക്ഷേപം ജയശ്രീക്ക് മാനസിക വിഷമം ഉണ്ടാക്കി എന്നും ജോലി നഷ്ടപ്പെടുത്തിയത് സാമ്പത്തിക പ്രയാസത്തിനിടയാക്കി എന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.ജയശ്രീയെക്കുറിച്ച് മാതാപിതാക്കള്‍ക്ക് പരാതിയുണ്ടെന്നും,നിന്റെ സ്‌മെല്‍ കുട്ടികള്‍ക്കും മറ്റും ഇഷ്ടപ്പെടുന്നില്ല എന്നും പറഞ്ഞ് അധിക്ഷേപിച്ച് ജോലിയില്‍ നിന്ന് പുറത്താക്കിയെന്നാണ് പരാതി.എന്നാല്‍ ആരോപണം സ്‌കൂള്‍ മാനേജ്‌മെന്റ് നിഷേധിച്ചു.ഒരു വിധത്തിലുള്ള വിവേചനവും ഇല്ലാതെ സൗഹൃദപരമായി പ്രവര്‍ത്തിച്ചുവരുന്ന വിദ്യാലയത്തെ മനപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനാണ് ആരോപണമെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വിശദീകരണം. ആരോപണം രാഷ്ട്രീയ പ്രേരിതമാണൊ എന്ന് സംശയിക്കുന്നതായും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രസ്താവിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...