പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഭാര്യയും കുട്ടിയുമുള്ള യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതൽ ഈ ഫെബ്രുവരി അവസാനം വരെ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കേസിൽ ഭാര്യയും ഒരു കുട്ടിയുമുള്ള യുവാവ് അറസ്റ്റിൽ. ഇലവുംതിട്ട അയത്തിൽ മംഗലശ്ശേരിൽ വീട്ടിൽ അരവിന്ദ് (37) ആണ് പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇന്ന് ഉച്ചയ്ക്ക് പിടിയിലായത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചകയറി പീഡനത്തിന് വിധേയയാക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം നിരന്തരം പീഡിപ്പിക്കുകയുമായിരുന്നു എന്ന് മൊഴിയിൽ പറയുന്നു.

വൈദ്യപരിശോധനയും മറ്റ് നടപടികളും സ്വീകരിച്ച അന്വേഷണസംഘം, ഇലവുംതിട്ട പോലീസിന്റെ സഹായത്തോടെ പത്തനംതിട്ട ടൗണിൽ നിന്ന് ഇന്നുച്ചയ്ക്ക് ഒരുമണിയോടെ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയാണ് ഉണ്ടായത്. വനിതാ സ്റ്റേഷൻ പോലീസ് ഇൻസ്‌പെക്ടർ ലീലാമ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച് കുട്ടിയുടെ മൊഴിപ്രകാരം വ്യാഴാഴ്ചയാണ് കേസെടുത്തത്. ടിപ്പർ ഡ്രൈവറായ പ്രതിക്ക് ഭാര്യയുമായി കുടുംബപ്രശ്നങ്ങൾ നിലവിലുണ്ട്.

ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ് സംഘം മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ ഇൻസ്‌പെക്ടർ ലീലാമ്മ, ഇലവുംതിട്ട പോലീസ് ഇൻസ്‌പെക്ടർ ദീപു , എസ് ഐ വിഷ്ണു, സി പി ഓമാരായ രാജേഷ് ആർ, നിതീഷ് കുമാർ, മനോജ്‌ കുമാർ, അനന്തു, വനിതാ പോലീസ് സ്റ്റേഷൻ എസ് സി പി ഓ ഷൈലജ, ആൽഫിയ, സി പി ഓ മാരായ ബിജു, കൃഷ്ണകുമാരി, രശ്മി എന്നിവരാണ് പങ്കെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...