പെട്രോൾ പമ്പിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം ; ഒഴിവായത് വോളന്റീയർമാരുടെ തക്ക സമയത്തെ ഇടപെടലിൽ

For full experience, Download our mobile application:
Get it on Google Play

ഇരിങ്ങാലക്കുട : പെട്രോൾ പമ്പിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം ഒഴിവായത് വോളന്റീയർമാരുടെ തക്ക സമയത്തെ ഇടപെടലിൽ. ഇരിങ്ങാലക്കുട മറീന ഹോസ്പിറ്റലിനു മുൻവശത്തെ പമ്പിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആളെ അതിസാഹസികമായാണ് തൃശ്ശൂർ ആപ്ത മിത്ര വോളന്റീയർ രക്ഷിച്ചത്. ഇന്നലെ രാത്രി ഏകദേശം 8 മണിയോട് കൂടി പെട്രോൾ പമ്പിൽ എത്തിയ ആൾ കുപ്പിയിൽ പെട്രോൾ ആവശ്യപെടുകയായിരുന്നു. എന്നാൽ പമ്പ് ജീവനക്കാർ പെട്രോൾ നൽകിയില്ല, തുടർന്ന് കന്നാസിൽ പെട്രോൾ വാങ്ങിയ ഇയാൾ ഉടൻ പോക്കറ്റിൽ കരുതിയിരുന്ന ലൈറ്റർ കത്തിക്കുകയായിരുന്നു.

സെക്കന്റുകൾക്കുള്ളിലാണ് ഇയാളുടെ ദേഹത്തേക്ക് തീ പടർന്നത്. ഈ സമയം സമീപത്തെ ഹോട്ടലിൽ ചായ കുടിക്കാൻ എത്തിയ തൃശൂർ അഗ്നി രക്ഷ നിലയത്തിലെ ആപ്ദ മിത്ര വോളന്റീയർ വിനു ഈ സംഭവം കണ്ടു. ദ്രുതഗതിയിൽ പമ്പിൽ ഓടി ചെന്ന് ഫയർ എക്സ്റ്റിംഗ്യുഷർ ഉപയോഗിച്ച് ഇയാളുടെ ദേഹത്ത് പടർന്ന തീ അണയ്ക്കുകയും തീ പെട്രോൾ പമ്പിലേക്ക് പടരാതെയും രക്ഷപെടുത്തി. അഗ്നിശമന വകുപ്പിൽ നിന്നും കിട്ടിയ പരിശീലനം ലഭിച്ച ആളുടെ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കാൻ സഹായിച്ചതെന്നാണ് പമ്പ് അധികൃതർ പറയുന്നത്. ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ യുവാവിനെ തൃശൂർ മെഡിക്കൽ കോളേജിലേക്കു കൊണ്ട് പോയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...