ചിപ്പ് നിർമ്മാണ രംഗത്ത് ഇന്ത്യയുടെ വൻ നീക്കം ; സെമികണ്ടക്ടർ മിഷൻ 2.0-യ്ക്ക് അംഗീകാരം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് ആഗോള ശക്തിയാകാനുള്ള ഇന്ത്യയുടെ യാത്രയിൽ മറ്റൊരു നാഴികക്കല്ല് കൂടി. ചിപ്പ് നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കാനായി ‘ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0’ (ISM 2.0) എന്ന രണ്ടാം ഘട്ട പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. 1.27 ലക്ഷം കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ വകയിരുത്തിയിരിക്കുന്നത്. ഇറക്കുമതിയെ ആശ്രയിക്കാതെ രാജ്യത്ത് തന്നെ അത്യാധുനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന തീരുമാനം.അഞ്ച് വർഷം മുമ്പ് ആരംഭിച്ച ആദ്യ സെമികണ്ടക്ടർ സംരംഭത്തിന്റെ തുടർച്ചയായാണ് ഈ രണ്ടാം ഘട്ടം.

ആദ്യ ഘട്ടത്തിൽ 76,000 കോടി രൂപ അനുവദിച്ചപ്പോൾ 1.64 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യയിലേക്ക് എത്തിയത്. ടാറ്റ ഇലക്ട്രോണിക്സ് അടക്കമുള്ള പ്രമുഖ കമ്പനികളാണ് ഇതിൽ പ്രധാന നിക്ഷേപകർ. 12 വൻകിട പദ്ധതികൾ ഇതിനകം അനുമതി നേടിയിട്ടുണ്ട്. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ച പ്രകാരം സെമികണ്ടക്ടർ മിഷന് പുറമെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് (MPMS) 62,500 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. വാരണാസിയിലെ അടിസ്ഥാന സൗകര്യ വികസനം, യൂറിയ ഉൽപാദനത്തിലെ സ്വയംപര്യാപ്തതയ്ക്കായി പുതിയ ദേശീയ നിക്ഷേപ നയം, രണ്ട് പ്രധാന റെയിൽവേ ലൈൻ വികസന പദ്ധതികൾ (പാരദീപ്-ഹരിദാസ്പൂർ ലൈൻ ഇരട്ടിപ്പിക്കൽ, ഡാംഗോപോസി-രാജ്ഖർസവാൻ നാലാമത്തെ ലൈൻ) എന്നിവയ്ക്കും മന്ത്രിസഭ അനുമതി നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...