സി.പി.എം നേതാവിന്റെ കരണത്തടിച്ച് പോരാളി ഷാജി ; റഹീമിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റും പാര്‍ട്ടിയുടെ ശമ്പളവും തനിക്ക് വേണ്ടെന്നും പോരാളി ഷാജി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാര്‍ട്ടിക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ മുഖമില്ലാത്തവരുടെതാണെന്നും പോരാളി ഷാജി നിഗൂഢമായ അജ്ഞാത സംഘമാണെന്നും സിപിഎം നേതാവ് എ എ റഹീം. എന്നാല്‍ വിമര്‍ശനം വന്നയുടന്‍ സി.പി.എം നേതാവിന്റെ മുഖമടച്ച്‌  അടികൊടുക്കുകയായിരുന്നു പോരാളി ഷാജി. റഹീമിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റും പാര്‍ട്ടിയുടെ ശമ്പളവും തനിക്ക് വേണ്ടെന്ന് പോരാളി ഷാജി പോസ്റ്റില്‍ പറയുന്നു. കമ്യൂണിസ്റ്റ് ചായ്‌വ് ഉള്ള പോസ്റ്റുകളുമായി എത്തുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് ആണ് പോരാളി ഷാജി.

പോസ്റ്റ് പൂര്‍ണ്ണ രൂപം

വല്ലാതെ അഹങ്കരിക്കരുത് റഹിമേ..
പാര്‍ട്ടിക്ക് വേണ്ടി എന്നും ഓശാന പാടാന്‍ ലക്ഷങ്ങള്‍ കൊടുത്ത് സോഷ്യല്‍ മീഡിയയില്‍ നിര്‍ത്തിയേക്കുന്നവരില്‍ ഞാനില്ല.. ഞാനെന്നല്ല ഇവിടത്തെ ലക്ഷക്കണക്കിന് സാധാരണ അനുഭാവികളുമില്ല..

ഇടത് മുന്നണി ഇപ്രാവശ്യം മഹത്തായ വിജയം നേടിയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ മുഖമില്ലാത്ത, അറിയപ്പെടാന്‍ താത്പര്യമില്ലാത്ത, പാര്‍ട്ടി ആഞ്ജക്കായി കാത്ത് നില്‍ക്കാതെ സ്വന്തം സമയവും ജോലിയും മിനക്കെട്ട് ആശയങ്ങളും വികസന വാര്‍ത്തകളും പ്രചരിപ്പിക്കുന്ന, പാര്‍ട്ടി പറയുന്നതിന് മുമ്പേ ശത്രുക്കള്‍ക്ക് മുമ്പില്‍ പ്രതിരോധം തീര്‍ക്കുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ അധ്വാനമുണ്ട്. അവരാണ് ഈ വിജയത്തിന് പിന്നില്‍..

പാര്‍ട്ടി പണം ചിലവാക്കി നില നിര്‍ത്തുന്ന ഓഫിഷ്യല്‍ പേജുകളെക്കാളും കോടികള്‍ ചിലവിട്ട് വിവിധ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ നടത്തിയ പ്രചാരണങ്ങളെക്കാളും നൂറിരട്ടി ഗുണം ഈ പേജില്‍ നിന്നും കിട്ടിയിട്ടുണ്ട്. വികസനവും നന്മയും പറഞ്ഞ് ആയിരം ഇരട്ടി പോസ്റ്റുകള്‍ ഈ പേജിലൂടെ മലയാളികള്‍ ഉള്ളിടത്തെല്ലാം എത്തിയിട്ടുണ്ട്…

കോടാനുകോടി ചിലവിട്ട്  നിങ്ങള്‍ നടത്തിയ ഓണ്‍ലൈന്‍ ഗുസ്തികളെക്കാള്‍ ആയിരം ഇരട്ടി പേരിലേക്ക് ഇടത് പക്ഷം ചെയ്ത കാര്യങ്ങള്‍ എയര്‍ ചെയ്യാന്‍ ഈ പേജിന് കഴിഞ്ഞിട്ടുണ്ട്..അതും നിങ്ങളില്‍ നിന്ന് ഒരു പത്ത് പൈസ പോലും ഓശാരം വാങ്ങാതെ… Ok…
റഹിമിന് അത് ഏത് അളവ് കോല്‍ വെച്ച്‌ വേണമെങ്കിലും പരിശോധിക്കാം..

പിന്നെ വിമര്‍ശനം…
തെറ്റ് കണ്ടാല്‍ വിമര്‍ശനം വരും റഹിമേ..
എന്റേത് ഉള്‍പ്പെടെ ഇവിടെയുള്ള ലക്ഷക്കണക്കിന് പ്രൊഫൈലുകള്‍ അനുഭാവികളുടേതാണ്.. അവരും ഞാനും നിങ്ങളില്‍ നിന്ന് പത്തു പൈസ പോലും കൈപ്പറ്റിയിട്ടില്ല.. ഉണ്ടോ..??
അത് കൊണ്ട് വിയോജിപ്പുകള്‍ തീര്‍ച്ചയായും പറയും.. വിയോജിപ്പുകള്‍ ഇല്ലാതെ എല്ലാ ഏമാന്മാരും ‘സ.. സ.. സ’ മൂളി രണ്ട് സ്റ്റേറ്റിലെ ഇടത് പക്ഷത്തിന്റെ പതിനാറടിയന്തിരം നടത്തിയിട്ടുണ്ടല്ലോ..
അത്രയും കിട്ടിയത് പോരെ..

നിങ്ങളെ പിന്തുണയ്ക്കുന്നവര്‍ നിങ്ങളെ ഒന്ന് വിമര്‍ശിച്ചാല്‍ അപ്പോഴേക്കും ക്രിമിനല്‍ സംഘം ആവുമോ.. പാര്‍ട്ടി ദ്രോഹികള്‍ ആവുമോ.. എനിക്ക് റഹിമിന്റെ ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റും വേണ്ട.. പാര്‍ട്ടിയുടെ ശമ്പളവും വേണ്ട.. പറയാനുള്ളത് പറയും..നന്മകള്‍ പ്രചരിപ്പിക്കുകയും ചെയ്യും.. അപ്പൊ ശരി by..

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...