Tuesday, April 23, 2024 6:52 am

ആടുജീവിതം സോഷ്യല്‍ മീഡിയ പ്രതികരണം : സിനിമ കണ്ടവരുടെ അഭിപ്രായം ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

പതിനാറ് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആടുജീവിതം (the goat life) തിയേറ്ററുകളില്‍ എത്തി. പ്രഖ്യാപിച്ച നാളുമുതല്‍ സിനിമയില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വളരെ വലുതായിരുന്നു. സിനിമ റിലീസ് ചെയ്തതിന് ശേഷവും പ്രേക്ഷക പ്രതികരണം അതുക്കും മേലെയാണ്. കേരളത്തിലേക്ക് ഓസ്‌കാര്‍ കൊണ്ടുവരുന്ന സിനിമ ഇതായിരിക്കും എന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. ‘ആ മരുഭൂമിയില്‍ നമ്മളും പെട്ടു പോയത് പോലെ, ആകെ മരവിച്ച അവസ്ഥയായിരുന്നു’ എന്നാണ് ഒരു പ്രേക്ഷക പറഞ്ഞത്. മേക്കിങ് ആയാലും, അഭിനയം ആയാലും, ഛായാഗ്രഹണം ആയാലും ഒന്നിനൊന്ന് മെച്ചം. ഓസ്‌കാറല്ല, അതിനപ്പുറത്ത് എന്തെങ്കിലും ഉണ്ടെങ്കില്‍ അത് കൊടുക്കണം. ഹൃദയത്തില്‍ തൊടുന്ന സിനിമയാണ്, തീര്‍ത്തുമൊരു തിയേറ്റര്‍ അനുഭവം ആടുജീവിതം നല്‍കുന്നു. ഇത്രയും കാലത്തെ കാത്തിരിപ്പിന് അര്‍ത്ഥം തോന്നുന്നത് സിനിമ സ്‌ക്രീനില്‍ കാണുമ്പോഴാണ് എന്ന് കണ്ടവര്‍ പറയുന്നു.

പൃഥ്വിരാജിന്റെ അഭിനയത്തെക്കുറിച്ചും പ്രേക്ഷകര്‍ വാചാലരാകുന്നു. പൃഥ്വിരാജിന് അല്ലാതെ മറ്റൊരു നടനും ഈ വേഷം ചെയ്യാന്‍ സാധിക്കില്ല. ബോഡി ട്രാന്‍സ്ഫര്‍മേഷന്‍ കൊണ്ടു മാത്രമല്ല, അതിപ്പോള്‍ ബോളിവുഡിലെയും കോളിവുഡിലെയും പല നടന്മാരും ചെയ്ത് കാണിച്ചിട്ടുണ്ട്. അതിനപ്പുറം നജീബായി ജീവിക്കാന്‍ പൃഥ്വിയ്ക്ക് മാത്രമേ സാധിയ്ക്കുകയുള്ളൂ. മലയാളത്തിന് അഭിമാനിക്കാം, ഇങ്ങനെ ഒരു അഭിനേതാവിനെ കിട്ടിയതില്‍. പതിനാറ് വര്‍ഷം എടുത്ത് ചിത്രീകരിക്കാന്‍ മാത്രം എന്താണിത്, സിനിമ തന്നെയല്ലേ എന്ന് ചോദിച്ചവര്‍ക്കും കൃത്യമായ മറുപടി ബ്ലസി ഈ ചിത്രത്തില്‍ നല്‍കുന്നുണ്ട്. അത്രയേറെ ആഴത്തിലുള്ള പഠനം നടത്തിയതിന്റെയും ഓരോ ഷോട്ടും, ഫ്രെയിമും എത്രത്തോളം ഉരച്ച് മിനുക്കിയെടുത്തതാണ് എന്ന് സിനിമ കാണുന്നവര്‍ക്ക് അനുഭവിക്കാന്‍ കഴിയും. ആദ്യ പകുതിയില്‍ ചെറിയ ഒരിഴച്ചില്‍ അനുഭവപ്പെട്ടേക്കാം, അത് റിയാലിറ്റി അംഗീകരിക്കാന്‍ എടുക്കുന്ന സമയമാണ്. എന്നാല്‍ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന തരത്തിലാണ് പോകുന്നത്. വാക്കുകള്‍ക്കതീതമാണ് പിന്നെ കണ്ട കാഴ്ചകള്‍. വളരെ മികച്ച ഒരു തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്. എ ആര്‍ റഹ്മാന്റെ സംഗീതം ആണ് പ്രേക്ഷകരിലേക്ക് സിനിമയെ അത്രയധികം ഇമോഷണലോടെ എത്തിയ്ക്കുന്നത്. അങ്ങനെ കണ്ടവര്‍ക്കെല്ലാം സിനിമയെക്കുറിച്ച് ഒരേ അഭിപ്രായമാണുളളത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളാ പോലീസ് പൊളി, സിനിമകളില്‍ കാണുന്നത് ഒന്നുമല്ല ; പോലീസിനെ അഭിനന്ദിച്ച് ജോഷി

0
കൊച്ചി: തന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയ കേരളാ...

കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും

0
തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം നാളെ അവസാനിക്കും. പൗരത്വ നിയമഭേദഗതിയിൽ...

ഇത് ചരിത്രം ; പൊതുവിദ്യാഭ്യാസ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തും, പരിശീലനം മെയ്...

0
തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ സെക്കന്‍ഡറി...

കൊല്ലം – ചെങ്കോട്ട റെയിൽ പാതയിൽ ‘ഇലക്ട്രിക് ലോക്കോ’ : വൈദ്യുതി ലഭ്യമാക്കുമെന്ന് ഉറപ്പ്

0
കൊട്ടാരക്കര : പൂർണമായി വൈദ്യുതീകരിച്ച കൊല്ലം - ചെങ്കോട്ട റെയിൽ പാതയിൽ...