കേരളാ പോലീസ് പൊളി, സിനിമകളില്‍ കാണുന്നത് ഒന്നുമല്ല ; പോലീസിനെ അഭിനന്ദിച്ച് ജോഷി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയ കേരളാ പോലീസിനെ പ്രശംസിച്ച് സംവിധായകന്‍ ജോഷി. സിനിമകളില്‍ കാണുന്ന അന്വേഷണം ഒന്നുമല്ലെന്ന് കൊച്ചി സിറ്റി പോലീസിന്റെ ലൈവ് ആക്ഷന്‍ നേരിട്ട് കണ്ട തനിക്ക് മനസിലായിട്ടുണ്ടെന്ന് ജോഷി പറഞ്ഞു. സമൂഹത്തിന് മാതൃകയാണ് പോലീസ് എന്നും ജോഷി പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകള്‍: കേരള പൊലീസിന് ബിഗ് സല്യൂട്ട്. ശനി രാവിലെ മോഷണ വിവരം അറിഞ്ഞപ്പോള്‍ ആദ്യം 100ലാണ് വിളിച്ചത്. സംവിധായകന്‍ ജോഷിയാണെന്ന് പരിചയപ്പെടുത്തിയില്ല. ‘പനമ്പിള്ളി നഗറില്‍ ഒരു വീട്ടില്‍ മോഷണം നടന്നു എന്നു മാത്രം പറഞ്ഞു. എന്നാല്‍, ‘പനമ്പിള്ളി നഗര്‍ എവിടെയാണ് പുത്തന്‍കുരിശിലാണോ?’ എന്നായിരുന്നു മറുചോദ്യം. അതെന്നെ തികച്ചും നിരാശപ്പെടുത്തി. അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്കു വിളിക്കാന്‍ ആവശ്യപ്പെട്ട് അവര്‍ സൗത്ത് പോലീസ് സ്റ്റേഷന്റെ നമ്പര്‍ നല്‍കി. എന്നാല്‍, ഞാന്‍ വിളിച്ചില്ല. പകരം നിര്‍മാതാവ് ആന്റോ ജോസഫിനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. പിന്നീട് ഞാന്‍ കണ്ടത് സിറ്റി പൊലീസിന്റെ ദ്രുതചലനങ്ങളായിരുന്നു. കമ്മിഷണര്‍, ഡിസിപി, എസിപിമാര്‍ എന്നിവരുള്‍പ്പെടെ മുഴുവന്‍ സംഘവും ഉടന്‍ സ്ഥലത്തെത്തി. എസിപി പി.രാജ്കുമാറിനായിരുന്നു ഏകോപനച്ചുമതല. സിനിമയില്‍ കാണുന്ന അന്വേഷണം ഒന്നുമല്ലെന്ന് സിറ്റി പോലീസിന്റെ ലൈവ് ആക്ഷന്‍ നേരിട്ടു കണ്ട എനിക്കു ബോധ്യപ്പെട്ടു. അത്രയും വലിയ കഠിനാധ്വാനത്തിലാണ് പ്രതി കുടുങ്ങിയത്. എന്റെ വീട്ടില്‍ മോഷണം നടന്നു. പോലീസ് അന്വേഷിച്ചു കണ്ടെത്തി എന്നതിലല്ല കാര്യം. മറിച്ച് സമൂഹത്തിനും മൊത്തം പോലീസ് സേനയ്ക്കും മാതൃകയാകുന്ന രീതിയിലായിരുന്നു സിറ്റി പൊലീസിന്റെ അന്വേഷണവും പ്രവര്‍ത്തനങ്ങളും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...