ലോക്‌സഭാ തെരഞ്ഞെടുപ്പ് : സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫിന്റെയും പേരിൽ നടക്കുന്ന പ്രചാരണങ്ങളുമായി ബന്ധമില്ലെന്ന് നേതാക്കൾ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് സമസ്തയുടെയും, എസ്.കെ.എസ്.എസ്.എഫിന്റെയും പേരിൽ നിരവധി സന്ദേശങ്ങളും, വിഡിയോകളുമാണ് പ്രചരിക്കുന്നത്. സംഘടനയുമായി ഒരു ബന്ധവുമില്ലത്ത കാര്യങ്ങളാണ് സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും, പൊതുജനങ്ങൾ ഇതിൽ വഞ്ചിതരാവരുതെന്നും എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ പറഞ്ഞു. മുഈനലി ശിഹാബ് തങ്ങൾക്കെതിരെ ഉണ്ടായ വധഭീഷണയിൽ പ്രതിഷേധിച്ച് ജനുവരി 21 ന് നടന്ന പ്രകടനം കഴിഞ്ഞ ദിവസം സുപ്രഭാതം പത്രം കത്തിച്ചതിനെതിരെ മുസ്‌ലിം ലീഗിനും, പാണക്കാട് കുടുംബത്തിനും എതിരായി നടന്ന പ്രകടനം എന്ന രീതിയിലാണ് സൂമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. പാണക്കാട്ടെ തറവാട്ടിലെ മുഈനലി ശിഹാബ് തങ്ങൾ എന്ന ഭാഗം വെട്ടിമാറ്റി പാണക്കാട്ടെ തറവാട്ടിൽ എന്ന് മാത്രമാക്കിയതിനാൽ പ്രതിഷേധ പ്രകടനമാണെന്ന പ്രതീതിയും സൃഷ്ടിക്കാനായി.

പൊന്നാനി ടീം സമസ്ത കൂട്ടായ്മ വനിതകൾക്കായി ഒരുക്കുന്ന ഇൻതിഫാദ എന്ന പ്രശ്‌നോത്തരിയുമായും സമസ്തക്കും എസ്.കെ.എസ്.എസ്.എഫിനും ഒരു ബന്ധവുമില്ലെന്നും എസ്.കെ.എസ്.എസ്.എഫ് മലപ്പുറും ജില്ലാ പ്രസിഡന്റ് അബ്ദുറഷീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി നൗഷാദ് ചെട്ടിപ്പടിയും പറഞ്ഞു. ലീഗിനെ പരജയപ്പെടുത്തണമെന്നും, എൽ.ഡി.എഫിന് വോട്ടുചെയ്യണമെന്നും ആവശ്യപെട്ട് നിരവധി പേർക്ക് സമസ്തയുടെ പേരിൽ ഫോൺവിളി എത്തിയിട്ടുണ്ട്. എൽ.ഡി.എഫിനെപ്പം ചേർന്ന് ഒരുവിഭാഗം പ്രവർത്തകർ സാമൂഹമാധ്യമങ്ങളിൽ പല രീതിയിലുള്ള പ്രചാരണവും നടത്തുന്നുണ്ട്. ഭാരവാഹിത്വം ഉള്ള ആളുകൾ ഇതിന് പിന്നിലുണ്ടെങ്കിൽ സംഘടനാ നടപടി ഉണ്ടാകാനും സാധ്യതയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...