ഡൽഹി : രാജ്യസഭയിലെ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തു നിന്നും നീക്കിയതിനെതിരെ പ്രതികരിച്ച എം.പി രാഘവ് ഛദ്ദയ്ക്ക് മറുപടിയുമായി ആം ആദ്മി പാർട്ടി നേതാവ് അനുരാഗ് ദണ്ഡ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഛദ്ദ ഭയചകിതനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംസാരിക്കാൻ അദ്ദേഹം മടിക്കുകയാണെന്നും ദണ്ഡ എക്സിലെ കുറിപ്പിൽ ആരോപിച്ചു. പാർലമെന്റിൽ സംസാരിക്കാൻ പാർട്ടിക്ക് ലഭിക്കുന്നത് വളരെ കുറഞ്ഞ സമയം മാത്രമാണെന്നും, ആ സമയത്ത് ഒന്നുകിൽ രാജ്യത്തെ രക്ഷിക്കാൻ പോരാടാം അതല്ലെങ്കിൽ വിമാനത്താവളത്തിൽ സമൂസയുടെ വില കുറയ്ക്കാൻ ആവശ്യപ്പെടാമെന്നും അനുരാഗ് ദണ്ഡ പരിഹസിച്ചു. ‘’ഞങ്ങൾ കെജ്രിവാളിന്റെ പടയാളികളാണ്. നിർഭയത്വമാണ് മുഖമുദ്ര. ആരെങ്കിലും മോദിയെ ഭയപ്പെടുന്നുണ്ടെങ്കിൽ അവർക്ക് എങ്ങനെ രാജ്യത്തിന് വേണ്ടി പോരാടാനാകുമെന്നും ദണ്ഡ ചോദിച്ചു. ഗുജറാത്തിൽ എഎപി പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ഛദ്ദ പ്രതികരിച്ചില്ലെന്നും അനുരാഗ് ദണ്ഡ ആരോപിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെയുള്ള പാർട്ടിയുടെ പ്രമേയത്തിൽ ഒപ്പിടാൻ അദ്ദേഹം വിസമ്മതിച്ചെന്നും ദണ്ഡ കുറ്റപ്പെടുത്തി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]































