ലോക ഗജ ദിനത്തിൽ കോന്നി ആനതാവളത്തിൽ ആനയൂട്ട് നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : മൂന്നുവർഷത്തെ ഇടവേളക്ക് ശേഷം കോന്നി ആനതാവളത്തിൽ ലോക ഗജ ദിനത്തോട് അനുബന്ധിച്ച് ആനയൂട്ട് നടന്നു. കോന്നി ആനതാവളത്തിലെ ഗജ വീരന്മാരായ ഇളമുറക്കാരൻ കോന്നി കൊച്ചയ്യപ്പൻ മുതൽ തലയെടുപ്പിന്റെ രാജാവായ കോടനാട് നീല കണ്ഠൻ വരെ കുളികഴിഞ്ഞ് ഭസ്മം തൊട്ട് ആനത്താവളത്തിന്റെ മൈതാനിയിൽ അണിനിരന്നപ്പോൾ ആനത്താവളത്തിലെത്തിയ സന്ദർശകർക്കും അത് പുതിയ അനുഭവമായി. ഓരോ ആനയുടെ മുന്നിലും വാഴയിലയിൽ ആപ്പിൾ, ഓറഞ്ച്, പഴം, ശർക്കര, മുന്തിരി, തണ്ണിമത്തൻ, എത്തപഴം, കൈതച്ചക്ക തുടങ്ങി സമൃദ്ധമായ വിഭവങ്ങളോടെയാണ് ആനയൂട്ട് നടന്നത്.

കോന്നി ഡി എഫ് ഓ ആയുഷ് കുമാർ മോറി ഐ എഫ് എസ് കോന്നിയിലെ കുട്ടികുറുമ്പൻ കൊച്ചയ്യപ്പന് ചെറു പഴം നൽകിയാണ് ആനയൂട്ട് ഉദ്ഘാടനം ചെയ്തത്. കോന്നി റേഞ്ച് ഓഫീസർ ജോജി ജെയിംസ്, ഫോറെസ്റ്റർ ദിലീപ്, ബീറ്റ് ഓഫീസർ സൗമേന്ദ്രകുമാർ, അജിത് കുമാർ, സലിം തുടങ്ങിയവർ ആനയൂട്ടിന് നേതൃത്വം നൽകി. കോന്നി കൊച്ചയ്യപ്പൻ, കൃഷ്ണ, ഈവ, പ്രിയദർശിനി, മീന, കോടനാട് നീല കണ്ഠൻ എന്നീ ആനകൾ ആനയൂട്ടിൽ പങ്കെടുത്തു.

ഗജ ദിനത്തോട് അനുബന്ധിച്ച് പൊതു ജനങ്ങൾക്ക് ആനയൂട്ടിൽ പങ്കെടുക്കാനും ആനക്കൊപ്പം നിൽക്കുവാനും വനംവകുപ്പ് സൗകര്യം ഒരുക്കിയിരുന്നു. കൂടാതെ ഗജ ദിനത്തിന്റെ ഭാഗമായി സൊസൈറ്റി ഫോർ എലിഫൻറ് വെൽഫെയർ നേതൃത്വത്തിൽ സെമിനാറും ചിത്ര രചന മത്സരവും നടന്നു. കോന്നി റേഞ്ച് ഓഫീസർ ജോജി ജെയിംസ് ഉദ്ഘാടനം ചെയ്തു. സംഘടനാ ചെയർപേഴ്സണും ഗായികയുമായ ചിത്ര അയ്യരുടെ നേതൃത്വത്തിൽ ആണ് പരിപാടി നടന്നത്. ഇരുനൂറിലധികം കുട്ടികൾ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംഭാവനാ തട്ടിപ്പ് ആവർത്തിക്കരുത്; രാമക്ഷേത്ര ട്രസ്റ്റിനോട് ആർ.എസ്.എസ്

0
ബെംഗളൂരു: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ആഴത്തിലുള്ള ദുഃഖവും ആശങ്കയും രേഖപ്പെടുത്തി രാഷ്ട്രീയ...

4.25 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യം; ദാരിദ്ര്യ നിർമാർജനത്തിൽ മുന്നേറി ഉത്തർപ്രദേശ്

0
ഉത്തർപ്രദേശ്: ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള ‘സീറോ പോവർട്ടി ക്യാമ്പയിൻ’ അതിവേഗം പുരോഗമിക്കുന്നതായി...

ആരോപണങ്ങൾ തെളിയിക്കണം; ഒമർ അബ്ദുള്ളയ്ക്ക് ബിജെപിയുടെ വെല്ലുവിളി

0
ശ്രീനഗർ : ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് (എൻസി) എംഎൽഎമാരെ ബിജെപി...

ചെളി തെറിച്ചതിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; അഞ്ച് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

0
ന്യൂഡല്‍ഹി: ചെളി തെറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ 34കാരനെ അഞ്ച് പേർ ചേർന്ന്...