ചെളി നിറഞ്ഞ് അബാന്‍ ജംഗ്ഷന്‍ ; തിരിഞ്ഞു നോക്കാതെ പത്തനംതിട്ട നഗരസഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മേല്‍പ്പാല നിര്‍മ്മാണം നടക്കുന്ന പത്തനംതിട്ട അബാന്‍ ജംഗ്ഷനില്‍ മഴപെയ്ത് ചെളി നിറഞ്ഞതോടെ വാഹനയാത്രയും കാല്‍നട യാത്രയും ഒരുപോലെ ബുദ്ധിമുട്ടിലായി. എന്നിട്ടും ചെളി നീക്കം ചെയ്യാനോ സഞ്ചാരം സുഗമമാക്കാനോ പത്തനംതിട്ട നഗരസഭ യാതൊരു ഇടപെടലും നടത്തുന്നില്ലെന്ന് യാത്രക്കാരുടെ പരാതി. മഴവെള്ളം ഒഴുകി പോകാന്‍ ഇടമില്ലാതെ വന്നതോടെയാണ് ഈ ഭാഗത്ത് ഇത്രയധികം ചെളി രൂപപ്പെട്ടത്. പാലം നിര്‍മ്മാണത്തിന്റെ ഭാഗമായി ഒരു ഭാഗം മണ്ണിട്ട് ഉയര്‍ത്തിയപ്പോള്‍ വെള്ളം ഒഴുകി പോകാന്‍ ഇടമില്ലാതെ വന്നതും ഈ സ്ഥിതിക്ക് കാരണമായി. പത്തനംതിട്ടയിലെ സ്വകാര്യ ബസ് സ്റ്റാന്‍റില്‍ ബസിറങ്ങി നടന്നു വരുന്നവരും ഇരുചക്ര വാഹന യാത്രക്കാരുമാണ് ഇത് മൂലം ഏറെ ബുദ്ധിമുട്ടുന്നത്.

സ്വകാര്യ ബസ് സ്റ്റാന്റ് ഭാഗത്ത് നിന്നും ചെളിയില്‍ വീഴാതെ അബാന്‍ ടവര്‍ ഭാഗത്ത് എത്തുവാന്‍ മഹാ ഭാഗ്യം വേണമെന്നാണ് യാത്രക്കാര്‍ പറയുന്നത്. ചെളിയില്‍ തെന്നി വീഴുന്ന ഇരുചക്ര വാഹനയാത്രക്കാരും അനവധിയാണ്. കടയുടെ മുന്‍പില്‍ ചെളിവെള്ളം കെട്ടി കിടക്കുന്നതിനാല്‍ കടയില്‍ ആരും കയറുന്നില്ലെന്ന് വ്യാപാരികളും പറയുന്നു. അബാന്‍ ടവര്‍ ഭാഗത്ത് നിന്നും സ്വകാര്യ ബസ് സ്റ്റാന്റ് ഭാഗത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഭാഗമായി താത്കാലികമായി നിരോധിച്ച ഗതാഗതം ഈ അടുത്ത കാലത്താണ് തുറന്നു നല്‍കിയത്. എന്നാല്‍ യാത്രാ ദുരിതത്തിന് ഇപ്പോഴും പരിഹാരമില്ല. ചെളി നിറഞ്ഞു കിടക്കുന്ന ഭാഗത്ത് ആളുകള്‍ക്ക് നടന്നുപോകാനെങ്കിലും താത്കാലിക സൗകര്യമൊരുക്കി പ്രശ്നം പരിഹരിക്കേണ്ടിയിരുന്നത് പത്തനംതിട്ട നഗരസഭയുടെ ചുമതലയായിരുന്നു. എന്നാല്‍ ഇവരും ഈ പ്രശ്നം കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതീക്ഷകൾ തകിടംമറിച്ച മുന്നേറ്റം; അമേരിക്കയിൽ ഓഗസ്റ്റിൽ പുതുതായി സൃഷ്ടിക്കപ്പെട്ടത് 1.62 ലക്ഷം തൊഴിലവസരങ്ങൾ

0
വാഷിംഗ്ടൺ: സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അമേരിക്കൻ തൊഴിൽ വിപണിയിൽ ഓഗസ്റ്റിൽ...

യാത്രക്കാരുടെ ജീവൻ വച്ച് കളിച്ചു ; ഫുക്കറ്റ്-ഡൽഹി വിമാനത്തിൻ്റെ പൈലറ്റിനെ സർവീസിൽ നിന്ന് നീക്കം...

0
ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം 300...

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...

മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ചേര്‍ന്നു

0
തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ...