ചിറ്റാര്‍: ഗുരുനാഥന്മണ്ണ് കുന്നത്ത് കൃഷിയിടത്തില്‍ കാട്ടാന ചെരിഞ്ഞത് എരണ്ട കെട്ടുമൂലം അവശതയിലായതിനാല്‍. ചെരിഞ്ഞ കാട്ടാനയെ ശനിയാഴ്ച പോസ്റ്റുമോര്‍ട്ടം ചെയ്തു. ഗുരുനാഥന്മണ്ണ് പുത്തന്‍പറമ്പില്‍ പോള്‍ എന്‍.കലാധരന്റെ കൃഷിഭൂമിയിലാണ് 10 വയസ്സുള്ള പിടിയാനയെ വെള്ളിയാഴ്ച രാവിലെ 11ന് ചെരിഞ്ഞ നിലയില്‍ കണ്ടത്. കൃഷിയിടത്തില്‍ രാവിലെ എത്തിയ പോളിന്റെ ഭാര്യ റോസമ്മയാണ് ആനയുടെ ജഡം ആദ്യം കണ്ടത്. തുടര്‍ന്ന് വടശ്ശേരിക്കര റേഞ്ച് ഓഫീസര്‍ ആര്. വിനോദ്, ഗുരുനാഥന്മണ്ണ് ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ ജി.വി. ഷിബു എന്നിവരുടെ സാന്നിധ്യത്തില്‍ ആനയുടെ ജഡം കോന്നി വെറ്റിനറി ഡോക്ടര്‍ ശ്യാമാണ് പോസ്റ്റ്മാര്‍ട്ടം നടത്തിയത്.
വടശ്ശേരിക്കര റെയ്ഞ്ചില്‍ ഗുരുനാഥന്മണ്ണ് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലായിരുന്നു സംഭവം. കഴിഞ്ഞ രണ്ടുമാസത്തിലധികമായി ഈ പിടിയാന ഗുരുനാഥന്മണ്ണ്, കുന്നംഭാഗങ്ങളില് വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഉച്ചക്കുശേഷം വനപാലകരുടെ നേതൃത്വത്തില്‍ കൃഷിഭൂമിയില്‍ ദഹിപ്പിച്ചു.