വി‍ഴിഞ്ഞം തുറമുഖ സമരം ; സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചു : മന്ത്രി വി അബ്ദുറഹിമാന്‍

For full experience, Download our mobile application:
Get it on Google Play

വി‍ഴിഞ്ഞം : വി‍ഴിഞ്ഞം തുറമുഖ സമരത്തില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചതായി മന്ത്രി വി അബ്ദുറഹിമാന്‍. ഇനി എന്തിന് വേണ്ടിയാണ് സമരമെന്നറിയില്ലെന്നും സര്‍ക്കാര്‍. തുറമുഖ നിര്‍മ്മാണത്തിന്‍റെ പശ്ചാത്തലത്തില്‍ തീരങ്ങളിലും മറ്റും ഉണ്ടാകുന്ന ആഘാതങ്ങളെ കുറിച്ച്‌ പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ മന്ത്രിസഭാ ഉപസിമിതി അതിരൂപത പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.

സമരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന്‌ മന്ത്രിമാര്‍ ഉറപ്പുനല്‍കി. സമരക്കാരുടെ 7 ആവശ്യങ്ങളില്‍ അഞ്ചെണ്ണവും പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്‌. വാടക നല്‍കി പുനരധിവസിപ്പിക്കുന്നതിനുള്ള നടപടിപ്രകാരം ക്യാമ്പുകളില്‍ കഴിയുന്ന മുഴുവന്‍ പേര്‍ക്കും തുക അനുവദിക്കും.

പുനരധിവാസവുമായി ബന്ധപ്പെട്ട്‌ മുട്ടത്തറയില്‍ ഏറ്റെടുത്ത എട്ടേക്കറില്‍ ഫ്‌ളാറ്റ്‌ നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കുമെന്ന്‌ ഫിഷറീസ്‌ മന്ത്രി അറിയിച്ചു. കാലാവസ്ഥ പ്രതിസന്ധി കാരണം തൊഴില്‍ നഷ്‌ടമായതിന്‌ നഷ്‌ടപരിഹാരം നല്‍കുന്ന വിഷയത്തില്‍ ഫിഷറീസ്‌ ഡയറക്‌ടറുടെ റിപ്പോര്‍ട്ട്‌ ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കും.

കപ്പല്‍ ചാനലുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ പരിഹരിക്കുന്ന കാര്യത്തില്‍ പോര്‍ട്ട്‌ സെക്രട്ടറിയുമായി ചര്‍ച്ച നടത്തും. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച്‌ പഠനം നടത്തണമെന്ന ആവശ്യം സമരപ്രതിനിധികള്‍ ശക്തമായി ഉന്നയിച്ചുവെങ്കിലും ഇക്കാര്യത്തില്‍ കോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയില്ലെന്ന്‌ മന്ത്രിമാര്‍ വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ച പരാജയമെന്നും സമരം തുടരുമെന്നും ലത്തിന്‍ അതിരൂപതാ പ്രതിനിധികള്‍ പറഞ്ഞു. വി‍ഴിഞ്ഞത്തെ സമരം സംസ്ഥാന വ്യാപകമാക്കാനും സമരക്കാര്‍ തീരുമനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...