കണ്ണൂര്‍ നഗരത്തില്‍ റെഡിമെയ്ഡ് സ്ഥാപന ജീവനക്കാരന് നേരെ വധശ്രമം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തിലെ റെഡിമെയ്ഡ് കടയിലെ ജീവനക്കാരനെ അതേ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരന്‍ ഹെല്‍മെറ്റ് കൊണ്ടടിച്ച്‌ അപായപ്പെടുത്താന്‍ ശ്രമിച്ചതായി കേസ്. തയ്യല്‍ സ്വദേശിയായ പൂവളപ്പില്‍ ഹൗസില്‍ പി.സഫറുദ്ദീനാണ് (20) മര്‍ദ്ദനമേറ്റത്. ഇയാളുടെ പരാതിയില്‍ റബീറിനെതിരെയാണ് ടൗൺ പോലീസ് കേസ്സെടുത്തത്.

ഞായറാഴ്ച്ച രാത്രി ഏഴു മണിയോടെ സമീപത്തെ കടയിലെ ആളുമായി വഴക്കിടുന്നതിനിടെ തടയാന്‍ ശ്രമിച്ചപ്പോഴാണ് സഫറുദ്ദീനെ റബീര്‍ ഹെല്‍മെറ്റ് കൊണ്ടടിച്ച്‌ പരിക്കേല്‍പ്പിച്ചത്. എതിര്‍കക്ഷിക്കെതിരെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. നേരത്തെ കണ്ണൂര്‍ നഗരത്തിലെ ഹോട്ടല്‍വ്യാപാരിയെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ് റബീര്‍. ഇയാള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. സംഭവത്തിനു ശേഷംപ്രതി ഒളിവിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...