Thursday, March 28, 2024 10:34 am

കമിതാക്കളെ ബ്ലാക്ക് മെയില്‍ ചെയ്തു ; പത്തനംതിട്ട സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷിന് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വഞ്ചനാ കേസിലെ പ്രതിയുടെ ഫോണ്‍ ഭീഷണിപ്പെടുത്തി കൈക്കലാക്കി അതില്‍ നിന്നുള്ള നമ്പര്‍ ദുരുപയോഗം ചെയ്ത കേസില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലെ അഭിലാഷിനെയാണ് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ സസ്‌പെന്‍ഡ് ചെയ്തത്. ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാമുകീ കാമുകന്മാര്‍ക്ക് സ്വന്തം കുടുംബങ്ങള്‍ ഉള്ളതിനാല്‍ ഇരുവരുടെയും സ്വകാര്യ ചാറ്റുകളും ദൃശ്യങ്ങളും വെച്ച് ബ്ലാക്‌മെയില്‍ ചെയ്താല്‍ പുറത്തു പറയില്ലെന്ന ആത്മവിശ്വാസമാണ് അഭിലാഷിന് തിരിച്ചടിയായത്. യുവതി നേരിട്ട് പരാതി നല്‍കിയില്ലെങ്കിലും കാമുകനെക്കൊണ്ട് നിര്‍ബന്ധിച്ച് പരാതി നല്‍കിക്കുകയായിരുന്നു. മനസില്ലാമനസോടെ കാമുകന്‍ നല്‍കിയ പരാതിയാണ് അഭിലാഷിന് വിനയായത്.

Lok Sabha Elections 2024 - Kerala

കൊല്ലം സ്വദേശിയുടെ ഫോണാണ് പോലീസുകാരന്‍ തട്ടിയെടുത്തത്. സ്‌റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന പ്രതിയുടെ ഫോണ്‍ പിടിച്ചു വാങ്ങുകയും പാസ്‌വേര്‍ഡ് മനസിലാക്കി തുറന്ന് പരിശോധിക്കുകയുമായിരുന്നു.  പ്രതിയും കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കിയ അഭിലാഷ് ഇത് സ്വന്തം ഫോണിലേക്ക് മാറ്റി. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ പെണ്‍കുട്ടിക്ക് അയച്ചു കൊടുത്ത ശേഷം തനിക്കും വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഗള്‍ഫില്‍ ജോലിയുള്ള പെണ്‍കുട്ടി വിവരം കാമുകനെ അറിയിച്ചു. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പോലീസുകാരന്‍ കൈക്കലാക്കിയെന്നും ഇത് പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പരാതി നല്‍കണമെന്നും യുവതി പറഞ്ഞുവത്രേ. ആ രീതിയിലാണ് കാമുകന്‍ പരാതി നല്‍കിയതും.

തുടര്‍ന്ന് പോലീസുകാരന്റെ ഫോണ്‍ അടിയന്തിരമായി പിടിച്ചെടുക്കാന്‍ എസ്പി ഉത്തരവിട്ടു. ഇതിന്‍ പ്രകാരം സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും റൈറ്ററും ചേര്‍ന്ന് സ്‌റ്റേഷനില്‍ ചെന്ന് ഫോണ്‍ പിടിച്ചെടുക്കുകയായിരുന്നു. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ഫോണ്‍ പിടിച്ചെടുത്തത് എന്ന് ആരോപണമുയര്‍ന്നിരുന്നു. പരാതിയുടെ അടിയന്തിര സ്വഭാവം കണക്കിലെടുത്താണ് ഫോണ്‍ പിടിച്ചെടുത്തത് എന്നായിരുന്നു സ്‌പെഷല്‍ ബ്രാഞ്ചിന്റെ വിശദീകരണം. സൈബര്‍ സെല്ലിന്റെ കൈവശമായിരുന്ന ഫോണ്‍ ഇന്നലെ പോലീസുകാരന് തിരിച്ചു നല്‍കി. പ്രാഥമികാന്വേഷണത്തില്‍ പോലീസുകാരന്‍ തെറ്റുകാരനാണെന്ന് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി റിപ്പോര്‍ട്ട് കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അനസ്തേഷ്യ മരുന്നുകൾ ജീവനൊടുക്കാനുള്ള ടൂളാകുന്നു

0
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ അനസ്തേഷ്യ മരുന്നുകൾ കൈകാര്യം ചെയ്യുന്നത്...

വിചിത്ര നോട്ടീസ് ; 60 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന് 7.25 ലക്ഷം നികുതി കുടിശ്ശിക

0
പാലക്കാട് : മണ്ണാർക്കാട് നഗരസഭയുടെ നികുതി കുടിശിക നോട്ടിസ് കണ്ട് ഞെട്ടിയിരിക്കുകയാണ്...

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധിപ്പിച്ച് കേന്ദ്രം

0
ദില്ലി : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ...

ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ തട്ടിപ്പ് ; രണ്ട് പേർ അറസ്റ്റിൽ

0
വടകര : ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട്...