രണ്ടുമാസം കൂടി സുഖമായി ഉറങ്ങിക്കോളൂ, പിന്നെ പ്രതിപക്ഷത്തിരുന്ന് സമരം ചെയ്യാം ; ഡിവൈഎഫ്ഐയെ പരിഹസിച്ച് അബിൻ വർക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡിവൈഎഫ്ഐയെയും ആരോഗ്യ മന്ത്രിയെയും പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. കഴിഞ്ഞ ഒമ്പത് വർഷമായി ഡിവൈഎഫ്ഐ ഉറക്കത്തിലായിരുന്നുവെന്നും ഇനിയും ‘ഗുഡ് നൈറ്റ്’ എന്ന് മാത്രമേ അവരോട് പറയാനുള്ളൂവെന്നും അബിൻ വർക്കി പറഞ്ഞു. സംസ്ഥാനത്തെ ഭരണമാറ്റം സൂചിപ്പിച്ചുകൊണ്ട്, ഇനിയുള്ള രണ്ട് മാസം കൂടി ഡിവൈഎഫ്ഐക്ക് സുഖമായി ഉറങ്ങാമെന്നും അതുകഴിഞ്ഞാൽ അവർക്ക് പ്രതിപക്ഷത്തിരുന്ന് സമരം ചെയ്യേണ്ടി വരുമെന്നും അബിൻ വർക്കി പറഞ്ഞു.

യൂത്ത് കോൺഗ്രസിനെ വിരട്ടാമെന്ന് ആരും കരുതേണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ തടയാമെന്നത് ഡിവൈഎഫ്ഐയുടെ വെറും വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അത്തരം നീക്കങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസും കെഎസ്‌യുവും കയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, ” അതിനുവെച്ച വെള്ളം വാങ്ങിവെച്ചോളൂ, അല്ല സ്റ്റൗ തന്നെ ഓഫ് ചെയ്തോളൂ” എന്നും പരിഹസിച്ചു.

ആരോഗ്യ മേഖലയിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി മന്ത്രി വീണാ ജോർജിനെതിരെയും അബിൻ വർക്കി ആഞ്ഞടിച്ചു. മന്ത്രിക്ക് അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവെച്ച് ഒഴിയണമെന്നും എങ്കിൽ മാത്രമേ സാധാരണക്കാർക്ക് സമാധാനത്തോടെ സർക്കാർ ആശുപത്രികളിൽ പോകാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...