അഭിരാമിയുടെ ആത്മഹത്യ ; ജപ്തി നപടികളില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അഭിരാമിയുടെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേരും. സഹകരണ മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്താണ് യോഗം. ജപ്തി നപടികളില്‍ കേരള ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച വന്നു എന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പറഞ്ഞിട്ടുള്ളത്. സര്‍ഫാസി നിയമപ്രകാരമാണ് അഭിരാമിയുടെ വീടിന്റെ ജപ്തി നടപടികള്‍ ആരംഭിച്ചതെന്നാണ് കേരളാ ബാങ്കിന്റെ വിശദീകരണമെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ചകള്‍ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലുണ്ട്.

അഭിരാമിയുട അഛന്‍ അജികുമാറാണ് വായ്പ എടുത്തത്. പക്ഷെ ജപ്തി നോട്ടീസ് അദ്ദേഹത്തിന് നല്‍കാതെ രോഗബാധിതനായ അപ്പൂപ്പന്‍ ശശിധരന്‍ ആചാരിക്കാണ് കൈമാറിയത്. ഇത് നടപടിക്രമങ്ങളിലെ വീഴ്ചയാണ്. വീടിന് മുന്നില്‍ ജപ്തിബോര്‍ഡ് സ്ഥാപിച്ച രീതിയും ശരിയായില്ലെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്രനിയമവും ആര്‍ബിഐ നിര്‍ദേശവും അനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതെന്ന് കേരളാ ബാങ്ക് പറയുന്നു. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എളുപ്പമല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...