കെ.എസ്.ആ.ർ.ടി.സി ബസുകൾ വ്യാപകമായി റോഡ് നിയമങ്ങൾ ലംഘിക്കുന്നു ; മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് വിഭാഗം മഫ്തിയിൽ ബസ്സുകളില്‍ പരിശോധന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ആ.ർ.ടി.സി ബസുകളുടെ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് വിഭാഗം പ്രത്യേക പരിശോധന നടത്തി. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ, വെഞ്ഞാറമൂട്, ആറ്റിങ്ങൽ, പോത്തൻകോട്, വെമ്പായം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. കെ.എസ്.ആ.ർ.ടി.സി ബസുകൾ വ്യാപകമായി റോഡ് നിയമങ്ങൾ ലംഘിക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പരിശോധന. മഫ്തിയിൽ യാത്രക്കാരായി ബസുകളിൽ കയറിയ ഉദ്യോഗസ്ഥര്‍ യാത്രയിലുടനീളം നിയമലംഘനം ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിച്ചു.

അപകടകരമായ ഓവർടേക്കിങ്, ഓവർ സ്പീഡിങ്, ലേൻ ട്രാഫിക് പാലിക്കാതിരിക്കൽ, ഡ്രൈവിങ് സമയത്തെ മൊബൈൽ ഫോൺ ഉപയോഗം എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിലും ജില്ലയിലെ വിവിധ ഇടങ്ങളില്‍ പരിശോധന തുടരുമെന്ന് മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...