കേന്ദ്ര സർക്കാർ ജനദ്രോഹത്തിന് പുതിയ മാർഗങ്ങൾ തേടുന്നു – എബ്രഹാം വാഴയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : കേന്ദ്ര സർക്കാർ ജനദ്രോഹ പരിപാടികളുമായി മുൻപോട്ടു പോവുകയാണെന്നും അതിന്റെ ഫലമായാണ് രാസ വള വിലവർദ്ധനവ്, മരുന്നിന്റെ വില വർദ്ധനവ്, പെട്രോൾ ഡീസൽ വില വർദ്ധനവ്, പാചക വാതക വില വർദ്ധനവ്, തുടങ്ങിയവ ചെയ്യുന്നതെന്ന് കേരള കോൺഗ്രസ് (എം )കോന്നി നിയോജക മണ്ഡലം പ്രസിഡണ്ട് എബ്രഹാം വാഴയിൽ പറഞ്ഞു. കർഷക യൂണിയൻ (എം) നേതൃത്വത്തിൽ കോന്നി ടെലിഫോൺ ഭവനിലേക്ക് നടത്തിയ പ്രകടനവും മാർച്ചിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്യമൃഗ ആക്രമണം മൂലം പൊറുതിമുട്ടിയ ജനത്തിന്മേൽ നടത്തുന്ന അതിപ്രഹരമാണ് ഈ വർദ്ധനവുകൾ എന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകേണ്ടിവരും. കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് ജോൺ വി തോമസ് ധർണ ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡണ്ട് ബാബു കാവഡശ്ശേരി അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി റഷീദ് മുളന്തറ, സി.വി വർഗീസ്,കർഷക യൂണിയൻ ജില്ലാ സെക്രട്ടറി മാത്യു സി ജോർജ്, ജോർജ്ജ് മോഡി, സന്തോഷ് കുമാർ വി കെ, വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുമ റെജി, മണ്ഡലം പ്രസിഡന്റ് മാരായ രാജീസ് കൊട്ടാരം, ചെറിയാൻ കോശി, ജോയി കുറ്റിയിൽ, അനീഷ് വള്ളിക്കോട്, ഇ എം ജോൺ,സാംകുട്ടി പി എസ്, സണ്ണി ജോർജ്, രാജൻ ഉതുപ്പാൻ, ജിജു പി ബി, ജെയിംസ് തോമസ്, ജോസ് പി സി, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് ഷിജോ പായിക്കാട്, ദളിത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് കുമാർ കെ വി, വനിതാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ലിസിമോൾ അച്ചൻകുഞ്ഞ്, കെ ടി യു സി നിയോജകമണ്ഡലം പ്രസിഡന്റ് ജോൺസൺ മൈലപ്ര, തുടങ്ങിയവർ പ്രസംഗിച്ചു. യൂസഫ് എം, ഷിബു കോയിക്കലേത്ത്, റെജി തോമസ്, വിജയൻ കുട്ടി മുരൂപ്പേൽ,അനിയൻ പത്തിയത്,ബിജീഷ് എസ് കുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...

രാഹുൽ ​ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു ; പെല്ലറ്റ് ആക്രമണത്തിൽ കേസെടുക്കും

0
ന്യൂഡൽഹി : ഡൽഹിയിലെ ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ പെല്ലറ്റ്...