ക്വാറന്റീന്‍ ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി

For full experience, Download our mobile application:
Get it on Google Play

അബുദാബി : ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പരിഷ്‍കരിച്ച് അബുദാബി. ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ എത്തിയ ശേഷം നിര്‍ബന്ധിത ക്വാറന്റീനില്‍ ഇളവ് ലഭിക്കും. ഗ്രീന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മുന്‍കൂട്ടി പിസിആര്‍ പരിശോധന നടത്തേണ്ട. ഇവര്‍ വിമാനത്താവളത്തില്‍ വെച്ച് പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതിയാവും.

എട്ട് രാജ്യങ്ങളാണ് ഗ്രീന്‍ പട്ടികയില്‍ പുതിയതായി ഉള്‍പ്പെട്ടത്. നിലവിലെ പട്ടികയില്‍ നിന്ന് ഒരു രാജ്യത്തെയും ഒഴിവാക്കിയിട്ടില്ല. ഓസ്‍ട്രേലിയ, ഭൂട്ടാന്‍, ബ്രൂണെ, ചൈന, ക്യൂബ, ഗ്രീന്‍ലാന്റ്, ഹോങ്കോങ്ങ്, ഐസ്‍ലന്റ്, ഇസ്രയേല്‍, ജപ്പാന്‍, മൗറീഷ്യസ്‌, മൊറോക്കോ, ന്യൂസീലന്റ്, പോര്‍ച്ചുഗല്‍, റഷ്യ, സൗദി അറേബ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, സ്വിറ്റ്സര്‍ലാന്‍ഡ്, തായ്വാന്‍, തജികിസ്ഥാന്‍, യുകെ, ഉസ്ബസ്കിസ്ഥാന്‍ എന്നിവയാണ് പുതുക്കിയ പട്ടികയിലുള്ള ഗ്രീന്‍ രാജ്യങ്ങള്‍. ഓരോ രാജ്യത്തെയും കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം രണ്ടാഴ്ചയില്‍ ഒരിക്കലാണ് പട്ടികയില്‍ മാറ്റം വരുത്തുന്നത്. കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഗ്രീന്‍ ലിസ്റ്റില്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുന്നതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....