ചെന്നൈ: തിരുപ്പൂരില്‍ സഹോദരീ ഭര്‍ത്താവ് ഉള്‍പ്പെടെ 12 പേര്‍ 14 വയസ്സുകാരിയെ കൂട്ട പീഡനത്തിനിരയാക്കി. രണ്ടു വര്‍ഷത്തിലേറെയായി പെണ്‍കുട്ടി അനുഭവിച്ച പീഡനം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലിലാണു പുറത്തുവന്നത്.
പ്രതികളില്‍ 11 പേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. അച്ഛനും അമ്മയുമില്ലാത്ത പെണ്‍കുട്ടി സഹോദരിക്കൊപ്പമായിരുന്നു താമസം. സംഭവത്തെക്കുറിച്ച് അറിഞ്ഞ സഹോദരി പെണ്‍കുട്ടിയെ സമീപത്തെ അനാഥാലയത്തില്‍ ചേര്‍ക്കുകയായിരുന്നു. പീഡന വിവരം പെണ്‍കുട്ടി അനാഥാലയ അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്നാണു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടത്.