ബന്ധുവായ പെൺകുട്ടിയെ വീടിന്റെ ടെറസിലും ടെന്റിലുമായി കൊണ്ടുപോയി പീഡിപ്പിച്ചു ; തലസ്ഥാനത്ത് നാല് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഇക്കാര്യം വെളിപ്പെടുത്തിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. അഞ്ചുതെങ്ങ് പോലീസ് ആണ് പ്രതികളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീടിന് സമീപം താമസിച്ചിരുന്നവരായിരുന്നു പ്രതികള്‍. ഇവര്‍ പെണ്‍കുട്ടിയുടെ അകന്ന ബന്ധുക്കളുമാണ്. കൊവിഡിന്റെ ഭാഗമായി വന്ന ലോക്ക്ഡൗണ്‍ സമയത്ത് പ്രതികള്‍ പെണ്‍കുട്ടിയെ ഒഴിഞ്ഞുകിടന്ന കെട്ടിടത്തിന്റെ ടെറസിലും പ്രദേശത്തുള്ള ചെറിയ ടെന്റിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സംഭവം പു‌റത്ത് വിട്ടിരുന്നില്ല. എന്നാല്‍ കൊവിഡിന് ശേഷം പെണ്‍കുട്ടി തിരികെ സ്കൂളില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിനെയും ശിശുക്ഷേമ സമിതിയെയും വിവരമറിയിച്ചു. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്തു. മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഒളിവിലായിരുന്ന പ്രതികളെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്തു പ്രധാനമന്ത്രി

0
ദില്ലി: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ്...

അയോധ്യ ക്ഷേത്ര സാമ്പത്തിക ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്തിമ റിപ്പോർട്ട് ഉടൻ...

0
ലക്ക്നൗ: രാജ്യം ഉറ്റുനോക്കുന്ന അയോധ്യ ക്ഷേത്ര സാമ്പത്തിക ക്രമക്കേട് കേസിൽ...

ആന്ധ്രയിൽ കോവിഡ് ; മൂന്നാഴ്ചക്കുള്ളിൽ നാല് മരണം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ആശങ്കയുണര്‍ത്തി കോവിഡ്. മൂന്നാഴ്ചക്കുള്ളിൽ നാല് പേരാണ് വൈറസ് ബാധ...

തൃശൂരിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം : തൃശൂരിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച്...