അയല്‍വാസിയായ 85 കാരിയെ ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: അഞ്ചാലുംമൂടില്‍ അയല്‍വാസിയായ 85 കാരിയെ ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍. പ്രാക്കുളം പള്ളാപ്പില്‍ മേലേലക്ഷം വീട് കോളനിയില്‍ ജോര്‍ജ് (50) ആണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്. മകനും മരുമകള്‍ക്കുമൊപ്പം താമസിച്ചുവന്ന 85കാരിയായ വയോധികയെ ഇവര്‍ ജോലിക്കുപോകുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്യുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൂന്നുമാസമായി ഇത്തരത്തില്‍ പലതവണ പീഡിപ്പിച്ചിരുന്നു. പ്രതി വയോധികയുടെ വീട്ടില്‍നിന്ന് പലപ്പോഴും ഇറങ്ങിവരുന്നത് കണ്ടതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന്, വയോധികയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. പട്ടികജാതി പീഡനം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.കൊല്ലം ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ സക്കറിയ മാത്യുവിന്റെ നേതൃത്വത്തില്‍ അഞ്ചാലുംമൂട് എസ്.എച്ച്‌.ഒ. സി.ദേവരാജന്‍, എസ്.ഐ.മാരായ ഹക്കിം, റഹിം, എ.എസ്.ഐ.മാരായ പ്രദീപ്, രാജേഷ്, എസ്.സി.പി.ഒ. ബന്‍സി തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...