തൃശൂരില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തി ; ഭര്‍ത്താവും ബന്ധുവും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവും ബന്ധുവുമാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ ബലാത്സംഗക്കുറ്റവും ഐടി ആക്ടുമുള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിനെ തുടര്‍ന്നാണ് വിവരം പുറത്തുവന്നത്. പീഡനദൃശ്യം പകര്‍ത്തി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചു എന്നും പോലീസ് പറയുന്നു.

നാല് ദിവസം മുന്‍പാണ് വിവരങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവതിയുടെ ശരീരത്തില്‍ കാര്യമായ ക്ഷതമുണ്ടെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കി. സ്വകാര്യ ഭാഗങ്ങളിലടക്കം ക്ഷതമുണ്ടെന്ന് മനസിലാക്കിയ ഡോക്ടര്‍മാര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്നാണ് ഭര്‍ത്താവിലേക്കും ബന്ധുവിലേക്കും അന്വേഷണം എത്തിയത്.

ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് യുവതിയുടെ സ്വകാര്യഭാഗത്ത് ബിയര്‍ കുപ്പി കയറ്റുകയും ഈ ദൃശ്യം പകര്‍ത്തി അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു എന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, ഇത് സൂക്ഷിച്ചിരുന്ന പെന്‍ ഡ്രൈവ് ഉള്‍പ്പെടെയുള്ളവ പോലീസ് പിടിച്ചെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...