13 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന്‌ വിധേയനാക്കിയയാള്‍ക്ക്‌ 12 വര്‍ഷം കഠിനതടവ്

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: 13 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന്‌ വിധേയനാക്കിയയാള്‍ക്ക്‌ 12 വര്‍ഷം കഠിനതടവും 55,000 രൂപ പിഴയും. കൊന്നത്തടി സ്വദേശി സോമനെയാണ്​ (65) ഇടുക്കി ഫാസ്‌റ്റ്‌ ട്രാക് പ്രത്യേക കോടതി ജഡ്‌ജി ടി.ജി. വര്‍ഗീസ്‌ ശിക്ഷിച്ചത്‌. പോക്‌സോ നിയമപ്രകാരം ഏഴുവര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും പ്രകൃതിവിരുദ്ധ പീഡനത്തിന്‌ അഞ്ചുവര്‍ഷം കഠിനതടവും 5000 രൂപ പിഴയുമാണ്‌ ശിക്ഷ. ശിക്ഷ ഒരേകാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ തടവ്‌ ഏഴുവര്‍ഷമായി ചുരുങ്ങും. പിഴ അടച്ചില്ലെങ്കില്‍ ഏഴുമാസം കൂടി തടവ്​ അനുഭവിക്കണം. ഇതിനു പുറമെ ജില്ല ലീഗല്‍ സര്‍വിസസ്‌ അതോറിറ്റിയോട്‌ അരലക്ഷം രൂപ നഷ്​ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. 2019 ജനുവരിയിലാണ്‌ കേസിനാസ്‌പദമായ സംഭവം. പള്ളി പെരുന്നാളിനോട്‌ അനുബന്ധിച്ച്‌ സ്ഥാപിച്ച താല്‍ക്കാലിക കടയില്‍ സാധനം വാങ്ങാനെത്തിയ ബാലനെയാണ്​ പീഡിപ്പിച്ചത്‌. വെള്ളത്തൂവല്‍ പോലീസാണ്‌ കേസ്​ അന്വേഷിച്ചത്‌. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ എസ്‌.എസ്‌. സനീഷ്‌ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റബ്ബർവില 300രൂപയാക്കും, ഭൂനിയമങ്ങളിൽ ഭേദഗതിവരുത്തും ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന്...

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി

0
തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ...

‘അയ്യപ്പഭക്തരെ ‘സ്വാമി’ എന്നുതന്നെ വിളിക്കണം’ ; പോലീസിന് നിർദേശവുമായി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട്...

മാസപ്പടി കേസ് : വീണ്ടും പരിശോധനയുമായി ഇഡി ; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ വ്യാപക...

0
കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം...