കേരള സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി നാളെ കൊച്ചിയില്‍ എത്തും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരള, ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു നാളെ കൊച്ചിയില്‍ എത്തും. വെള്ളിയാഴ്ച കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം അന്ന് തന്നെ ലക്ഷദ്വീപിലെ അഗത്തിയിലേക്ക് തിരിക്കും. ശനിയാഴ്ച (ജനുവരി 01, 2022) ലക്ഷദ്വീപിലെ കടമത്ത് ദ്വീപില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ കടമത്ത്, ആന്ദ്രോത്ത് ദ്വീപുകളിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി നിര്‍വഹിക്കും. ഞായറാഴ്ച (ജനുവരി 02, 2022) കൊച്ചിയില്‍ മടങ്ങിയെത്തുന്ന ഉപരാഷ്ട്രപതി കൊച്ചി കപ്പല്‍ശാലയില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വിമാനവാഹിനിക്കപ്പലായ വിക്രാന്ത് സന്ദര്‍ശിക്കും.

തുടര്‍ന്ന് കൊച്ചി കാക്കനാടുള്ള ഡിആര്‍ഡിഒയുടെ നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി (എന്‍പിഒഎല്‍), സന്ദര്‍ശിക്കുകയും ടോഡ് എറെയ് ഇന്റഗ്രേഷന്‍ ഫെസിലിറ്റിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയും ചെയ്യും .തിങ്കളാഴ്ച (ജനുവരി 03, 2022) കൊച്ചിയില്‍ നിന്നും കോട്ടയത്ത് എത്തുന്ന ഉപരാഷ്ട്രപതി മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സിഎംഐ-സിഎംസി സംഘടിപ്പിക്കുന്ന സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറയുടെ 150-ാം ചരമവാര്‍ഷിക ചടങ്ങില്‍ മുഖ്യാതിഥിയാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാല് വയസുകാരനും അച്ഛനും വീട്ടിൽ മരിച്ച നിലയിൽ ; ഭാര്യയെ കാണാനില്ല ; അന്വേഷണം

0
ബെംഗളൂരു: നാല് വയസ് പ്രായമുള്ള മകനും 34കാരനുമായ അച്ഛനും വീട്ടിൽ മരിച്ച...

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...