കാനനപാത സജ്ജം ; എരുമേലി, മുക്കുഴി എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യം

For full experience, Download our mobile application:
Get it on Google Play

പമ്പ : രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വെള്ളിയാഴ്ച  മുതല്‍ കരിമല വഴിയുളള കാനന പാതയിലൂടെ തീര്‍ഥാടകരെ പ്രവേശിപ്പിച്ച് തുടങ്ങും. രാവിലെ എരുമേലിയില്‍ നടക്കുന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ കാനന പാത യാത്ര ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച എഡിഎം അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തിലുളള സംഘം നടത്തിയ സംയുക്തപരിശോധനയില്‍ പാത സഞ്ചാരയോഗ്യമാണെന്ന് വിലയിരുത്തി. എരുമേലി മുതല്‍ പമ്പ വരെയുളള 35 കിലോമീറ്ററിലെ അടിക്കാട് തെളിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ജോലികളെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വലിയാനവട്ടം, കരിമല, കല്ലിടാംകുന്ന്, മുക്കുഴി, അഴുതക്കടവ് എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് വിരി വെയ്ക്കാന്‍ സൗകര്യമാരുക്കിയിട്ടുണ്ട്. വനംവകുപ്പിന്റെ എട്ട് ഇടത്താവളങ്ങളിലായി തൊണ്ണൂറോളം കടകളും ലഘുഭക്ഷണശാലകളും സജ്ജമാക്കിയിട്ടുണ്ട്. മുക്കുഴിയിലും കരിമലയിലും ആശുപത്രി സംവിധാനവും പ്രവര്‍ത്തന സജ്ജമാണ്. മാമ്പാടി, കല്ലിടാംകുന്ന്, കരിയിലാംതോട്, മഞ്ഞപ്പൊടിത്തട്ട് എന്നിവിടങ്ങളില്‍ ഓരോ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്ററുകളും പ്രവര്‍ത്തിക്കും. സഞ്ചാര പാതകളില്‍ വന്യമൃഗങ്ങളില്‍ നിന്നും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനായി റാപ്പിഡ് റെസ്‌പോണ്‍സ് സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. ഇവരെ കൂടാതെ വനം വകുപ്പിന്റെ കീഴിലുളള ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റി വോളണ്ടിയര്‍മാരുടെ സേവനവും തീര്‍ഥാടകര്‍ക്ക് ലഭിക്കുമെന്നും എഡിഎം അറിയിച്ചു. അഴുതക്കടവ് മുതല്‍ പമ്പ വരെ നടത്തിയ പരിശോധനയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. രാവിലെ ഒന്‍പതു മുതല്‍ ആരംഭിച്ച പരിശോധന വൈകുന്നേരം നാലിന് പൂര്‍ത്തിയായി.

കോവിഡ് പശ്ചാത്താലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കാനന പാതയിലൂടെ തീര്‍ഥാടകരെ പ്രവേശിപ്പിച്ചിരുന്നില്ല. ഈ വര്‍ഷം സമയ നിയന്ത്രണങ്ങളോടെയാണ് പ്രവേശനം അനുവദിക്കുന്നത്. കോഴിക്കാല്‍ക്കടവില്‍നിന്നും പുലര്‍ച്ചെ 5.30 നും 10.30 ഇടയിലേ കാനന പാതയിലേക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശനമുളളൂ. അഴുതക്കടവിലും മുക്കുഴിയിലും രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പ്രവേശനം നല്‍കുക. വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്യാത്തവര്‍ക്ക് എരുമേലി, മുക്കുഴി എന്നിവിടങ്ങളില്‍ നിന്നും സ്‌പോട്ട് ബുക്കിംഗ് എടുക്കാം. ഈ മേഖലകളില്‍ ആവശ്യമായ രേഖകളുടെ പരിശോധനയും ഉണ്ടാകും. തീര്‍ഥാടകര്‍ക്ക് കൂട്ടായും ഒറ്റയ്ക്കും വരാമെങ്കിലും ബാച്ചുകളായി മാത്രമേ കാനന പാതയിലൂടെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കൂ. വൈകുന്നേരം അഞ്ചിന് ശേഷം കാനന പാതയിലൂടെ സഞ്ചാരം അനുവദിക്കില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...

മെസി വിവാദം : സ്‌പോൺസറുടെ ഫണ്ട് സമാഹരണം പരിശോധിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ...