കാറും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാറും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. കോതമംഗലം ഈസ്റ്റ് മാറാടി പള്ളിക്കവലയ്ക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു.തിരുവനന്തപുരം സ്വദേശിനി ഗീത എന്ന് വിളിക്കുന്ന മീനാക്ഷി അമ്മാള്‍, ആലുവ സ്വദേശിനി ഭാഗ്യലക്ഷ്മി എന്നിവരാണ് മരിച്ചത്. ഇവര്‍ സഹോദരിമാരാണ്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. പാലായില്‍ നിന്നും ആലുവക്ക് പോകുകയായിരുന്ന കാറും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇവരോടൊപ്പം കാറില്‍ സഞ്ചരിച്ചിരുന്ന മൂന്നു പേരെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം അപകടം നടന്നതിന്റെ 100 മീറ്റര്‍ അകലെ മാത്രമാണ് ഇന്നും അപകടം ഉണ്ടായത്. ഇന്നലെ ഉണ്ടായ അപകടത്തിലും രണ്ടു പേര്‍ മരണപ്പെട്ടിരുന്നു. അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് സംഭവസ്ഥലത്തെത്തി മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

നിരന്തരം ഉണ്ടാകുന്ന അപകടങ്ങള്‍ കുറക്കുന്നതിനായി അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. നിരന്തരം അപകടങ്ങള്‍ ഉണ്ടായിട്ടും യാതൊരുവിധ മുന്‍കരുതല്‍ സൂചനാ ബോര്‍ഡുകളോ, മറ്റ് സംവിധങ്ങളോ ഇതുവരെ സ്ഥാപിക്കാന്‍ കഴിയാത്തതും അപകടത്തിന് കാരണമാകുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയോട് രഹസ്യ ബന്ധമെന്ന് സംശയം – സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചു : കുളനട സ്വദേശി...

0
പന്തളം : ഭാര്യയോട് രഹസ്യ ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ സുഹൃത്തിനെ വെട്ടി...

രാജസ്ഥാനിൽ സി ജെ പി നേതാവ് അശുതോഷ് രങ്കയ്ക്ക് മർദനം ; പിന്നിൽ ബിജെപി...

0
ജയ്പുർ : രാജസ്ഥാനിലെ ഒരു സ്‌കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകരെ ഒരു...

വകയാറില്‍ വാഹനാപകടം : നാല് പേര്‍ക്ക് പരിക്ക്

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ വകയാറില്‍ പിക്...

പി എം ശ്രീ പദ്ധതി ; വി.ഡി. സതീശനെ വെല്ലുവിളിച്ച് ബി ജെ പി...

0
കൊച്ചി : പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രി വി.ഡി....