കൊച്ചി : കാര്‍ കമ്പനിക്കും ഡീലര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുന്നതിന് വ്ലോഗര്‍ക്ക് കോടതിയുടെ വിലക്ക്. ആലപ്പുഴ കലൂര്‍ സ്വദേശി സഞ്ജു ടെക്കി എന്ന വ്ലോഗര്‍ക്കാണ് എറണാകുളം സബ് കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എന്‍സിഎസ് ഓട്ടോമോട്ടീവ്‌സ് നല്‍കിയ അപേക്ഷയിലാണ് കോടതി നടപടി. വ്‌ലോഗര്‍, ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ കമ്പനികളെ എതിര്‍കക്ഷികളാക്കിയായിരുന്നു കോടതിയില്‍ അപേക്ഷ നല്‍കിയത്.
കമ്പനിക്കെതിരായി പ്രസിദ്ധീകരിച്ചിട്ടുള്ള വീഡിയോകള്‍ വസ്തുനിഷ്ഠമല്ലെന്നും സഭ്യേതര ഭാഷയിലുള്ളവയാണ് എന്നും കാണിച്ചാണു പരാതിക്കാര്‍ കോടതിയിലെത്തിയത്. ഇനി ഒരു ഉത്തരവുണ്ടാകുന്നതു വരെ വീഡിയോ പ്രസിദ്ധീകരിക്കരുത് എന്നാണു നിര്‍ദേശം. കമ്പനിക്കുവേണ്ടി അഭിഭാഷക വിമല ബിനു ഹാജരായി.






























