സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

മനസോടിത്തിരി മണ്ണ് കാമ്പയിന്‍ ; ഭൂമി ദാനമായി നല്‍കാന്‍ അവസരം
ജില്ലയിലെ ഭൂരഹിത ഭവനരഹിതരായ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണത്തിന് ആവശ്യമായ ഭൂമി ദാനമായി സ്വരൂപിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച മനസോടിത്തിരി മണ്ണ് കാമ്പയിനില്‍ പങ്കാളികളാകുന്നതിന് സന്നദ്ധരായവര്‍ ജില്ലാ കളക്ടറെയോ ലൈഫ് മിഷന്‍ കോ – ഓര്‍ഡിനേറ്ററെയോ ബന്ധപ്പെടണം. ഭൂ ഉടമ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഭൂരഹിതര്‍ക്കോ ഉടമ താത്പര്യപ്പെടുന്ന മറ്റേതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയോ ലൈഫ് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്തു നല്‍കാം. രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണമായി ഒഴിവാക്കി നല്‍കും. ഭൂമി ദാനം ചെയ്യാന്‍ തയാറുള്ളവര്‍ക്ക് മാര്‍ച്ച് 10ന് ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന് സമ്മത പത്രം നേരിട്ട് നല്‍കാം. ബന്ധപ്പെടേണ്ട നമ്പര്‍ – ജില്ലാ കളക്ടര്‍ : 0468 – 2222505, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ : 9447007364.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ യോഗം പത്തിന്
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കി വരുന്ന വിവിധ പദ്ധതികളുടെ നിര്‍വഹണം ത്വരിതപ്പെടുത്തുന്നതിനും 14 -ാം പദ്ധതിയുടെ രൂപീകരണ പുരോഗതി വിലയിരുത്തുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാര്‍ച്ച് 10 ന് ഉച്ച കഴിഞ്ഞ് മൂന്നിന് പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുമായും സെക്രട്ടറിമാരുമായും സംവദിക്കും.

ഒറ്റത്തവണ പ്രമാണ പരിശോധന
പി.ഡബ്ല്യൂ.ഡി /ഇറിഗേഷന്‍ വകുപ്പുകളില്‍ ഓവര്‍സീയര്‍ /ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് രണ്ട് (സിവില്‍) (കാറ്റഗറി നമ്പര്‍. 206/2020) തസ്തികയുടെ 28.12.2021 തീയതിയില്‍ പ്രസിദ്ധീകരിച്ച 37/2021/ഇ.ആര്‍ എട്ട് -നമ്പര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുളള ഒറ്റത്തവണ പ്രമാണ പരിശോധന ഈ മാസം എട്ടിന് രാവിലെ 10.30 ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഈ ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, ഈ തസ്തികയ്ക്ക് ആവശ്യമായ മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍, സംവരണാനുകൂല്യം തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്തതിനുശേഷം അസല്‍ രേഖകള്‍ സഹിതം അന്നേ ദിവസം പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ വെരിഫിക്കേഷന് ഹാജരാകണം. കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ആയതിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ടുവേണം ഉദ്യോഗാര്‍ഥികള്‍ വെരിഫിക്കേഷന് ഹാജരാകേണ്ടത്. ഫോണ്‍ : 0468 – 2222665.

ഭക്ഷ്യ സുരക്ഷാ പരിശീലനവും സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമും
ബേക്കറി ഉല്‍പ്പന്ന നിര്‍മാണത്തില്‍ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കെ.ഐ.ഇ.ഡി) അഞ്ച് ദിവസത്തെ ഭക്ഷ്യ സുരക്ഷാ പരിശീലനവും സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമും സംഘടിപ്പിക്കുന്നു. മാര്‍ച്ച് 14 മുതല്‍ 18 വരെ എറണാകുളം ജില്ലയില്‍ കളമശേരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം നടക്കുന്നത്. 1000 രൂപയാണ് പരിശീനത്തിന് ഫീസ്. താത്പര്യമുള്ളവര്‍ കെ.ഐ.ഇ.ഡി വെബ്സൈറ്റ് ആയ ംംം.സശലറ.ശിളീ ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 0484 – 2532890, 2550322.

ജില്ലാ ആസൂത്രണ സമിതി യോഗം ഏഴിന്
പത്തനംതിട്ട ജില്ലാ ആസൂത്രണ സമിതി യോഗം ഈ മാസം ഏഴിന് വൈകിട്ട് മൂന്നിന് ഓണ്‍ലൈനായി ചേരും.

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം
സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളിലെ തൊഴിലാളികളില്‍ നിന്നും മികച്ച തൊഴിലാളിയെ കണ്ടെത്തി തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നതിന് തൊഴില്‍ വകുപ്പ് അപേക്ഷ ക്ഷണിച്ചു. മികച്ച തൊഴിലാളിക്ക് ക്യാഷ് അവാര്‍ഡും പ്രശംസാപത്രവും നല്‍കും. സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടു തൊഴിലാളി, നിര്‍മാണ തൊഴിലാളി, കളളുചെത്ത് തൊഴിലാളി, മരംകയറ്റ തൊഴിലാളി, തയ്യല്‍ തൊഴിലാളി, കയര്‍ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോര്‍ തൊഴിലാളി, തോട്ടം തൊഴിലാളി, സെയില്‍സ്മാന്‍ /സെയില്‍സ് വുമണ്‍, നേഴ്സ്, ഗാര്‍ഹിക തൊഴിലാളി, ടെക്സ്‌റ്റൈല്‍ മില്‍ തൊഴിലാളി, കരകൗശല, വൈദഗ്ദ്ധ്യ പാരമ്പര്യ തൊഴിലാളികള്‍ (ഇരുമ്പുപണി, മരപ്പണി, വെങ്കലപണി, കല്‍പ്പണി, കളിമണ്‍ പാത്ര നിര്‍മ്മാണം), മാനുഫാക്ചറിംഗ് /പ്രോസസിംഗ് മേഖലയിലെ തൊഴിലാളികള്‍, മരുന്നു നിര്‍മ്മാണ തൊഴിലാളികള്‍, ഓയില്‍ മില്‍ തൊഴിലാളികള്‍, ചെരുപ്പു നിര്‍മ്മാണ തൊഴിലാളികള്‍, ഫിഷ് പീലിംഗ് തൊഴിലാളികള്‍, മത്സ്യബന്ധന വില്‍പ്പന തൊഴിലാളികള്‍ എന്നീ 17 മേഖലകളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ലേബര്‍ കമ്മീഷണറുടെ വെബ്സൈറ്റിലുളള (www.lc.kerala.gov.in) തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് എന്ന ലിങ്കില്‍ ലോഗിന്‍ ചെയ്ത് തൊഴിലാളിക്ക് സ്വമേധയാ അപേക്ഷകള്‍ മാര്‍ച്ച് ഏഴു വരെ സമര്‍പ്പിക്കാമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം അഞ്ചിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഈ മാസം അഞ്ചിന് രാവിലെ 11 ന് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോഴഞ്ചേരി താലൂക്ക് ഓഫീസില്‍ ചേരും.

യുവജന കമ്മീഷന്‍ ദ്വിദിന ദേശീയ സെമിനാര്‍
സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് മാസം സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ മാര്‍ച്ച് 10 നകം ബയോഡേറ്റയും ആപ്ലിക്കേഷന്‍ ഫോമും സഹിതം അപേക്ഷിക്കണം. അക്കാദമിക് രംഗങ്ങളിലും അക്കാദമിക്കേതര പ്രവര്‍ത്തനങ്ങളിലും മികവുപുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ([email protected]) എന്ന മെയില്‍ ഐഡി വഴിയോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസിലോ (കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം-33), നേരിട്ട് നല്‍കാവുന്നതാണ്. ആപ്ലിക്കേഷന്‍ ഫോം കമ്മീഷന്റെ വെബ് സൈറ്റില്‍ ലഭ്യമാണ് (www.ksyc.kerala.gov.in). ഫോണ്‍ : 0471 – 2308630, 8086987262, 7907565474.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിക്കിം തുരങ്ക ദുരന്തം : അനീഷ് മോഹൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

0
കൊച്ചി : സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ച അനീഷ് മോഹൻ്റെ...

വീഡിയോ സന്ദേശത്തിന് കാമ്പുള്ള പ്രതികരണങ്ങൾ ; യുവാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

0
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള സർക്കാരിന്റെ നടപടികളെക്കുറിച്ചുള്ള ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് ലഭിച്ച...

സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരായ കേസുകൾ പിൻവലിക്കണം : മുഹമ്മദ്‌ റിയാസ്

0
കൊച്ചി : സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്ന്...

രാത്രിയിൽ ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോവുന്നതിനിടെ കുളത്തിൽ വീണു ; ഗവേഷണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
തൃശൂർ: കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു....