കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്‍റെ ടയർ പൊട്ടി; വണ്ടി പതിച്ചത് വീടിന് മുകളിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കോൺക്രീറ്റുമായി വന്ന റെഡിമിക്സ് വാഹനം വീടിന്‍റെ മുകളിലേക്ക് മറിഞ്ഞു. കൊല്ലം കുന്നിക്കോട് മൈലം – കുരാ റോഡിലായിരുന്നു സംഭവം. അഖിൽ ഭവനിൽ രാമചന്ദ്രന്‍റെ വീടിന് മുകളിലേക്കാണ് വാഹനം മറിഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ 9.30നായിരുന്നു സംഭവം. വാഹനത്തിന്‍റെ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്‍റെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നിലോട്ട് നീങ്ങിയ വാഹനം നിയന്ത്രണം വിട്ട് വീടിന്‍റെ മുകളിലേക്ക് മറിഞ്ഞതോടെ ഹാൾ പൂർണമായും തകർന്നു.

ബാക്കി ഭാഗങ്ങൾക്ക് ഭാഗികമായി കേടുപാടുകൾ പറ്റി. അടൂരിൽ നിന്ന് കുന്നിക്കോട് ഭാഗത്തേക്ക് കോൺക്രീറ്റുമായി വന്ന അടൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്. അതിഭയങ്കരമായ ശബ്ദം കേട്ടതിനെ തുടർന്ന് രാമചന്ദ്രന്‍റെ ഭാര്യ ഗിരിജ ഓടി മാറിയതിനാലാണ് വൻ അപകടം ഒഴിവായത്. പത്തനാപുരം അഗ്നിരക്ഷാ സേനയും കുന്നിക്കോട് പോലീസും സംഭവ സ്ഥലത്തെത്തിയാണ് വാഹനം മാറ്റിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; 53കാരൻ അറസ്റ്റിൽ

0
കോഴിക്കോട് : കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയയാൾ...

ഓണത്തിന് ചെലവ് കൂടി ; 1800 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ 1800 കോടി രൂപ കൂടി കടമെടുക്കുന്നു. കടപത്രങ്ങളുടെ...

ജോർദാനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ഇറാൻ

0
വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്കിലെ തന്ത്രപ്രധാനമായ ലാർക് ദ്വീപിൽ അമേരിക്ക നടത്തിയ...

ബി.ജെ.പി.യ്ക്ക് ആർ.എസ്.എസിനേക്കാൾ വലുതാണെന്ന ധാരണ : സി ജെ പി സ്ഥാപകൻ അഭിജിത്...

0
ന്യൂഡൽഹി : ആർ.എസ്.എസിനേക്കാൾ വലിയവർ തങ്ങളാണെന്നാണ് ബി.ജെ.പി.യുടെ ഇപ്പോഴത്തെ ധാരണയെന്ന് കോക്രോച്ച്...