തായ്‌പേയ്: തായ്‌വാനില്‍ ട്രെയിന്‍ പാളംതെറ്റി അപകടം. സംഭവത്തെ തുടര്‍ന്ന് 36 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ തായ്‌വാനിലെ കിഴക്കന്‍ റെയില്‍വെ ലെയിനിലെ തുരങ്കത്തിനുളളിലാണ് അപകടമുണ്ടായത്. രാവിലെ 9.30ഓടെയായിരുന്നു അപകടം. സംഭവത്തില്‍ 61 പേരെ രക്ഷിച്ചതായും ഇനിയും 72 പേരോളം കുടുങ്ങിയിരിക്കുന്നതായുമാണ് വിവരം. തായ്‌പേയില്‍ നിന്നും തായ്‌തുങ് നഗരത്തിലേക്ക് പോയ ട്രെയിനാണ് തുരങ്കത്തിനുളളില്‍വച്ച് പാളം തെറ്റിയത്. അതേസമയം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും നടക്കുകയാണ്.
തായ്‌വാനില്‍ തുരങ്കത്തില്‍ ട്രെയിന്‍ അപകടം ; 36 പേര്‍ മരിച്ചു
RECENT NEWS
Advertisment